General News

കേരളം ആരോഗ്യ രംഗത്ത് ഒന്നാമത്., യുപി ഏറ്റവും പിന്നില്‍

Sat, Feb 10, 2018

Arabianewspaper 240
കേരളം ആരോഗ്യ രംഗത്ത് ഒന്നാമത്., യുപി ഏറ്റവും പിന്നില്‍

ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമത്. നിതി ആയോഗ് പുറത്തിറക്കിയ പട്ടികയില്‍ ഉത്തര്‍ പ്രദേശ് ഏറ്റവും പിന്നിലാണ്. ഹെല്‍ത്തി സ്റ്റേറ്റ്‌സ് പ്രോഗ്രസീവ് ഇന്ത്യ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ ആരോഗ്യ മേഖലയെപ്പറ്റി പ്രതിപാദിക്കുന്നത്.


2015-16 ലെ സ്ഥിതിവിവരക്കണക്ക് അനുസരിച്ചാണ് റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. ആരോഗ്യ രംഗത്തെ ആകമാന പുരോഗതി കണക്കാക്കിയാണ് റാങ്ക് ക്രമികരിച്ചത്.


ഉത്തര്‍ പ്രദേശിന് 33.69 പോയിന്റും കേരളത്തിന് 76.55 പോയിന്റുമാണ് നല്‍കിയിരിക്കുന്നത്.
കേരളത്തിന് പിന്നിലുള്ളത് പഞ്ചാബ് , തമിഴ്# നാട് , ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍, ഒഡീഷ എന്നിവരാണ്. .എന്നാല്‍, വാര്‍ഷിക പുരോഗതിയുള്ള സംസ്ഥാനങ്ങളില്‍ ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. നിതീ അയോഗ് സിഇഒ അമിതാഭ് കാന്ത ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


അടുത്ത ജൂണ്‍ മുതല്‍ 730 ജില്ലാ ആശുപത്രികളേയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കു തിരിക്കുമെന്നും അമിതാഭ് കാന്ത് അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ