Crime News

എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പോലീസുകാരന്‍ പിടിയില്‍

Sat, Feb 10, 2018

Arabianewspaper 1403
എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പോലീസുകാരന്‍ പിടിയില്‍

എട്ടു വയസുള്ള ബാലികയെ ഒരാഴ്ചയായി തടങ്കലില്‍ വെച്ച് ബലാല്‍ക്കാരം ചെയ്തതിനെ തുടര്‍ന്ന കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ നിന്നും ഒരാഴ്ചയായി കാണാതായ പെണ്‍കുട്ടിയെ തേടി പരാതി നല്‍കിയ സ്റ്റേഷനിലെ പോലീസുകാരാനാണ് അറസ്റ്റിലായത്.


ഇയാളുടെ നേതൃത്വത്തിലാണ് അന്വേഷണവും നടന്നിരുന്നത്. ജമ്മുവില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ റസാന ഗ്രാമത്തിലെ കുട്ടിയെയാണ് കാണാതായത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് താമസിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.


ദീപക് ഖുജാരിയ എന്ന പോലീസുകാരനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയും ചേര്‍ന്ന് എട്ടു വയസുകാരിയെ പീഡിപ്പിക്കുയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് വികൃതമായ നിലയില്‍ കണ്ടെടുത്തു.


ഇയാള്‍ ഡ്യുട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ മറ്റൊരിടത്തേക്ക് പതിവായി പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സഹപ്രവര്‍ത്തകരാണ് സിഐഡി വിഭാഗത്തിന് വിവരം കൈമാറിയത്. ഇയാളെ പിന്തുടര്‍ന്നെത്തിയ സിഐഡിമാരാണ് ഒളിത്താവളം കണ്ടെത്തിയത്. മയക്കു മരുന്നും മദ്യവും ഇവിടെ നിന്നും കണ്ടെടുത്തു. കു്ട്ടിയുടെ ഗ്രോതവര്‍ഗത്തിലെ ജനങ്ങളെ ഭീതിപ്പെടുത്താനാണ് താന്‍ ഇങ്ങിനെ ചെയ്‌തെന്ന് ഇയാള്‍ കുറ്റസമതമൊഴിയില്‍ പറയുന്നു.


ഇതിനു മുമ്പും പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഉപദ്രേവിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് രതിവൈകൃത വീഡിയോകള്‍ കണ്ടെടുത്തു.


 

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ