General News

അഴിമതിക്കാരുടെ വധഭീഷണിയെന്ന്, ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തെഴുതി

Sat, Feb 10, 2018

Arabianewspaper 276
അഴിമതിക്കാരുടെ വധഭീഷണിയെന്ന്, ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തെഴുതി

അഴിമതിക്കാരായാ മാഫിയ സംഘങ്ങളുടെ വധ ഭീഷണി നില നില്‍ക്കുന്നതിനാല്‍ രാജ്യത്തിന് പുറത്ത് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിക്ക് കത്തെഴുതി. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ഇ്ത്തരമൊരു കത്ത് എഴുതിയത്. എന്നാല്‍, അനുയോജ്യമായ തസ്തിക ഒഴിവില്ലെന്ന് പറഞ്ഞ് മറുപടി നല്‍കുകയാണ് പിഎംഒ ചെയ്തത്.


രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ ജോലീ നല്‍കണമെന്നു കാണിച്ച് കഴിഞ്ഞ വര്‍ഷം കത്തെഴുതിയതായുള്ള രേഖ പുറത്ത്. പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്കാണ് കത്തെഴുതിയത്.


സംസ്ഥാനത്തെ പ്രബലരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് തന്നെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി കത്ത് വരുന്നതെന്ന് ജേക്കബ് തോമസ് പറയുന്നു. വിജിലന്‍സ് മേധാവി എന്ന നിലയില്‍ 22 കേസുകളാണ് താന്‍ അന്വേഷിക്കുന്നതെന്നും വന്‍കിട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജേക്കബ് തോമസ് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ