General News
മോഡിയെ സ്വീകരിക്കാന്‍ യുഎഇയും ഒമാനും ഒരുങ്ങി
Sat, Feb 10, 2018


പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാന്‍ യുഎഇയും ഒമാനും ഒരുങ്ങി. മൂന്നു ദിവസത്തെ പശ്ചിമേഷ്യ-ഗള്‍ഫ് സന്ദര്‍നത്തിന്റെ ഭാഗമായാണ് മോഡി യുഎഇയിലും ഒമാനിലും എത്തുന്നത്.
ജോര്‍ദ്ദാനിലും പലസ്തീനിലും സന്ദര്‍ശനത്തിനു ശേഷമാണ് മോഡി ഇന്ന് വൈകീട്ട് യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ എത്തുക.
ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്കിട്ട പരിപാടികളിലാണ് മോഡി പങ്കെടുക്കുക. അബുദാബിയില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ പന്ത്രണ്ടോളം കരാറുകളില്‍ ഒപ്പു വെയ്ക്കും, രണ്ട് വര്‍ഷം മുമ്പ് യുഎഇ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാറുകളുടെ പുരോഗതി വിലയിരുത്തും. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി എത്തിയത് യുഎഇ സായുധ സേന ഡെപ്യുട്ടി സുപ്രീം കമാന്‍ഡറും അബുദാബി കീരീടവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ അദ്ധ്യായമാണ് 2015 ല്‍ മോഡിയുടെ യുഎഇ സന്ദര്‍ശനത്തോടെ തുടക്കമിട്ടത്.
ഇന്ന് രാത്രി അബുദാബി കൊട്ടാരത്തില്‍ കീരീടാവകാശി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ പ്രധാനമന്ത്രി മോഡിക്ക് അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ഞായറാവ്ച രാവിലെ അബുദാബി രക്തസാക്ഷി മണ്ഡപത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ച ശേഷം ഒമ്പതിന് ദുബായ് ഒപേറ ഹൗസില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും. അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ തറക്കല്ലീടല്‍ കര്‍മത്തിന് മോഡി സാക്ഷിയാകും.
ക്ഷേത്രത്തിന്റെ മാതൃക ചടങ്ങില്‍ അനാവരണം ചെയ്യും. തുടര്‍ന്ന മഗീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മോഡി മുഖ്യാതിഥിയായി പങ്കെടുക്കും.
യുഎഇയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ യുഎന്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര ഏജന്‍സികളും നിരവധി രാജ്യങ്ങളും പങ്കെടുക്കും. ഭാവിയിലെ സ്മാര്‍ട്ട് സര്‍ക്കാരുകളെ വാര്‍ത്തെടുക്കുന്നതിനാണ് ഈ ഉച്ചകോടി നടത്തുന്നത്. പ്രധാനമന്ത്രി മോഡിയാണ് ചടങ്ങിലെ മുഖ്യ അതിഥി.
ഇതിനു ശേഷം മോഡി ഒമാനിലേക്കു പോകും. വൈകീട്ട് മസ്കറ്റ് വിമാനത്താവളത്തില്‍ ഉപപ്രധാനമന്ത്രിയും രാജകുടുംബാഗവുമായ ഫഹദ് മഹമൂദ് അല്‍ സെയിദ് മോഡിയെ സ്വീകരിക്കും. തുടര്‍ന്ന് ബോഷര്‍ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ ഇരുപതിനായിരത്തിലധികം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ യോഗത്തില്‍ മോഡി അഭിസംബോധന ചെയ്യും.
ഇതാദ്യമായാണ് ഒമാനില്‍ മറ്റൊരു രാഷ്ട്രത്തിന്റെ തലവന്‍ വലിയൊരു യോഗത്തില്‍ സംസാരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ ഈ പരിപാടിക്ക് കടുത്ത നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. 25,000 പാസുകള്‍ വിതരണം ചെയ്തതായി മസ്കറ്റ് ഇന്ത്യന്‍ സ്കൂള്‍ സോഷ്യല്‍ ക്ലബ് അറിയിച്ചു. ഇന്ത്യന്‍ എംബസിയാണ് റസിഡന്‍സി ഐഡന്റിറ്റി കാര്‍ഡുള്ളവര്‍ക്ക് പാസ് നല്‍കുന്നത്.
ഞായറാഴ്ച രാത്രിയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബുസ് മോഡിക്ക് അത്താഴ വിരുന്ന് ഒരുക്കും. ഉന്നതല ചര്‍ച്ചകളും നടക്കും. തിങ്കളാഴ്ച രാവിലെ ഒമാനിലെ നിക്ഷേപകരുടെ യോഗത്തില്‍ മോഡി പങ്കെടുക്കും. തുടര്‍ന്ന സുല്‍ത്താന്‍ ഖാബുസ് ഗ്രാന്‍ഡ് മോസ്കും മസ്കത്തിലെ ശിവ ക്ഷേത്രവും മോഡി സന്ദര്‍ശിക്കും.
ഇന്ത്യയും ഒമാനുമായി സൈനിക സഹകരണ കരാറുകളിലും ഒപ്പുവെയ്ക്കും. കര-നാവിക-വ്യോമ സേനകളുമായി ഇന്ത്യയുും ഒമാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തി വരുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു കോടിയോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത് ഇന്ത്യയിലേക്ക് 2.24 ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് പ്രവാസ സമൂഹം പ്രതിവര്‍ഷം അയയ്ക്കുന്നത്.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായി സൗഹൃദവും ഉഭയകക്ഷി ബന്ധവും വാണിജ്യവും വര്‍ദ്ധിപ്പിക്കുന്ന നയങ്ങളും സന്ദര്‍ശനങ്ങളുമാണ് അടുത്തയിടെ ഉണ്ടായത്.
When pictures speak louder than words pic.twitter.com/5JP3EVvte1
— IndAmbUAE (@navdeepsuri) February 10, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

Latest News Tags
Advertisment