General News
ചരിത്ര സന്ദര്‍ശനത്തിന് മോഡി ഇന്ന് പലസ്തീനില്‍
Sat, Feb 10, 2018


മൂന്നു ദിവസത്തെ പശ്ചിമേഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി മോഡി ഇന്ന് പലസ്തിനില്‍ . ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന് സന്ദര്‍ശിക്കുന്നത്. 2015 ല്‍ പ്രസിഡന്റായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി പലസ്തീന് സന്ദര്‍ശിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ജോര്‍ദ്ദാനിലെത്തിയ പ്രധാനമന്ത്രി ഭരണാധികാരി അബ്ദുള്ള രണ്ടാമന് രാജാവിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഇന്ത്യ-ജോര്‍ദ്ദാന്‍ ഉഭയ കക്ഷി ബന്ധങ്ങള്‍ ഊഷ്മളമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തി.
ഇസ്രയേല്‍ -പലസ്തീന് പ്രശ്നം പരിഹരിക്കാന്‍ ജോര്‍ദ്ദാന്റെ സഹായം ഇന്ത്യ തേടി. ശത്രുരാജ്യങ്ങളായ ഇസ്രയേലും പാലസ്തീനുമായി ഒരു പോലെ സൗഹൃദം തുടരുന്ന ഏതാനും രാജ്യങ്ങളില്‍ രണ്ടു പ്രബല കക്ഷികളാണ് ഇന്ത്യയും ജോര്‍ദ്ദാനും..
ഇന്ന് ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാന് വഴി പലസ്തീനിലേക്ക് മോഡി പോകും. പലസ്തീന്റെ തലസ്ഥാനമായ റമല്ലയില്‍ മോഡി മൂന്നര മണിക്കൂര്‍ ചെലവിടും.
പലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി മോഡി ചര്‍ച്ച നടത്തും. പലസ്തീന് സ്ഥാപകന്‍ യാസര്‍ അരാഫത്തിന്റെ മുസോളിയത്തില്‍ മോഡി സന്ദര്‍ശനം നടത്തും. ഇന്ത്യയും പലസ്തീനും തമ്മില്‍ ആറോളം കരാറുകളില്‍ ഒപ്പു വെയ്ക്കും. വെസ്റ്റ് ബാങ്കിലെ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് ഇന്ത്യ സാമ്പത്തിക സഹായം പ്രഖ്യാപിക്കും.
ഇരു രാഷ്ട്ര നേതാക്കളും സംയുക്ത വാര്‍ത്ത സമ്മേളനം നടത്തും. മോഡിയും അബ്ബാസും തമ്മിലുള്ള നാലാമത്ത കൂടിക്കാഴ്ചയാണിത്. 2015 ല്‍ യുഎന്‍ പോതുസഭയില് പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ വര്‍ഷം മുഹമദ് അബ്ബാസ് ഇന്ത്യയില്‍ എത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ആരോഗ്യം, ടൂറിസം. യുവജന ക്ഷേമം, കായികം, കൃഷി എന്നീ മേഖലകളിലാണ് ഇന്ത്യയുടെ സഹായം പലസ്തീന് ലഭിക്കുക.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇസ്രയേലും പാലസ്തീനുമായുള്ള നയതന്ത്ര ബന്ധത്തില്‍ അതീവ സന്തുലിതാവസ്ഥയാണ് നടപ്പിലാക്കു്വന്നത്. ഇരു രാജ്യങ്ങള്‍ക്കും തുല്യ പരിഗണന എന്നതാണ് മോഡി സര്‍ക്കാരിന്റെ നയം. ചേരിചേരാ നയമെന്ന ഇന്ത്യയുടെ നെഹ്രൂവിയന് പോളിസിക്ക് പകരം എല്ലാവരുമായി ചേര്‍ന്നുള്ള സഹകരണമാണ് മോഡി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.
പശ്ചിമേഷ്യ-ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മോഡി സന്ദര്‍ശനം നടത്തുന്നത്. യുഎഇ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും മോഡി സന്ദര്‍ശിക്കുന്നുണ്ട്.
Had a wonderful meeting with His Majesty King Abdullah II of Jordan. Our discussions today will give great strength to India-Jordan bilateral relations. pic.twitter.com/PgavBb7RXe
— Narendra Modi (@narendramodi) February 9, 2018
وصلنا في عمان . انا ممتن جداً لجلالة الملك عبدالله الثاني لتسهيل الطيران والوصول pic.twitter.com/S6uXz91tXB
— Narendra Modi (@narendramodi) February 9, 2018
وصلنا في عمان . انا ممتن جداً لجلالة الملك عبدالله الثاني لتسهيل الطيران والوصول pic.twitter.com/S6uXz91tXB
— Narendra Modi (@narendramodi) February 9, 2018
In both Oman and the UAE, I will have the opportunity to meet the large Indian diasporas that have made those countries their home. The Indian diaspora is a bridge of friendship between India and the Gulf countries. https://t.co/KUBK736sjz
— Narendra Modi (@narendramodi) February 8, 2018
The Indian community enthusiastically welcomes PM @narendramodi to Amman. pic.twitter.com/PJqYyMd3xE
— PMO India (@PMOIndia) February 9, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment