General News

ജമ്മുവില്‍ സൈനിക കേന്ദ്രത്തില്‍ ഭീകാരാക്രമണം

Sat, Feb 10, 2018

Arabianewspaper 318
ജമ്മുവില്‍ സൈനിക  കേന്ദ്രത്തില്‍ ഭീകാരാക്രമണം

ജമ്മുവിലെ സൈനിക ക്വാര്‍ട്ടേ്‌ഴ്‌സിനുള്ളില്‍ ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറുന്നത് സുരക്ഷ ഭടന്‍മാര്‍ കണ്ടെത്തിയത്.


രാവിലെ സൈനികര്‍ വ്യായാമത്തിനു പുറത്തു വരുന്ന സമയത്താണ് തോക്കു ധാരികളായ നാലു പേരെ കാണുന്നത്. ഇതോടെ സുരക്ഷ ഭാടന്‍മാന്‍ വെടിവെയ്പ്പ് ആരംഭിച്ചു.


എന്നാല്‍, സമീപമുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് കയറിയ ഭീകരര്‍ ഇവിടെയുള്ളവരെ ബന്ദികളാക്കി. സൈന്യം സ്ഖലം വളയുന്നത് മനസിലാക്കി ഇവര്‍ മറ്റൊരു കെട്ടിടത്തിലേക്ക് നീങ്ങി.


ഇതിനിടയില്‍ ഒരു സൈനികനും മകള്‍ക്കും വേടിയേറ്റു. ചാവേറാക്രമണമെന്ന് സംശയിക്കുന്നതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു,.


നൂറ് ഏക്കറോളം വരുന്ന ഭാഗത്ത് വ്യാപിച്ച കിടക്കുന്ന സൈനിക ക്യാമ്പില്‍ ചുറ്റും മുള്ളുവേലിയിട്ട് ഭദ്രമാണ്. എന്നാല്‍, ഇവര്‍ എങ്ങിനെ കയറിക്കൂടി എന്ന് കണ്ടെത്തിയിട്ടില്ല.


പത്തുവര്‍ഷം മുമ്പ് ഇതേ ക്യാമ്പില്‍ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് നിരവധി സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ മുഹമദ് എന്ന ഭീകര സംഘടനയാണ് ഇതിനു പിന്നിലെന്ന് കരുതുന്നു.


 

Tags : Jammu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ