OMG News

ചൊവ്വയിലേക്ക് അയച്ച ടെസ്‌ല കാറിന് വഴി തെറ്റി

Thu, Feb 08, 2018

Arabianewspaper 1885
ചൊവ്വയിലേക്ക് അയച്ച ടെസ്‌ല കാറിന് വഴി തെറ്റി

ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി പുറപ്പെട്ട ടെസ് ല കാറിന് ബഹിരാകാശത്തിലെ ആഗാധതയില്‍ വഴി തെറ്റി. സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍ റോക്കറ്റില്‍ കഴിഞ്ഞ ദിവസം കയറ്റി അയച്ച കാറാണ് ബഹിരാരകാശത്ത് വഴി തെറ്റി പോയത്.


ലോകത്തിലെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ് എന്ന് വിശേഷിപ്പിക്കുന്ന ഫാല്‍ക്കണ്‍ റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ബഹിരാകാശ കമ്പനി ഉടമ എലോന്‍ മസ്‌ക് ടെസ് ല എന്ന ഇലക്ട്രിക് കാര്‍ കയറ്റി വിട്ടത്.


രാജ്യാന്തര ബഹിരാകാശ കേന്ദ്രമായ ഐഎസ്എസിലേക്ക് സാമഗ്രികള്‍ അയയ്ക്കുന്ന ചരക്കുമായാണ് സാധാരണ ഫാല്‍കണ്‍ പറക്കുന്നത്. ഇക്കുറി എലോന്‍ മസ്‌ക് സഹ സ്ഥാപകന്‍ കൂടിയായ ടെസ് ല കാര്‍ കമ്പനിയുടെ റോഡ്സ്റ്റര്‍ എന്ന സ്‌പോര്‍ട്‌സ് മോഡല്‍ കാറാണ് കയറ്റി അയച്ചത്.


കാറിലെ ഡ്രൈവര്‍ സീറ്റില്‍ ഒരു ഡമ്മിയും ഉണ്ടായിരുന്നു. ചൊവ്വയുടെ ഭ്രമണ പഥം ലക്ഷ്യമാക്കിയാണ് റൂട്ട് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇന്ധനം കൂടുതല്‍ ഉപയോഗിച്ചതുമൂലം ഉദ്ദേശിച്ച ഭ്രമണ പഥം വിട്ട് പുറത്ത് പോയി.


കണക്കിലെ പിശക് സ്‌പെയ്‌സ് എക്‌സിന്റെ കൃത്യതയാര്‍ന്ന വിക്ഷേപണങ്ങള്‍ക്ക് തിരിച്ചടിയായെങ്കിലും തെറ്റുകള്‍ തിരുത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


എന്നാല്‍, റോക്കറ്റ് ബുസ്റ്ററുകളുടെ പവറിനെയാണ് ഇത് കാണിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കാര്‍ ഇപ്പോള്‍ സെറീസ് എ്ന്ന കുള്ളന്‍ ഗ്രഹത്തിന് സമീപമാണെന്നും ഭാവിയില്‍ ബഹിരാകാശ ഖനനം നടത്തുമ്പോള്‍ ബേസ് ഹബ് ആയി ഉപയോഗിക്കാവുന്നതാണ് ഈ ഗ്രഹമെന്നും പറയപ്പെടുന്നു.


സമീപമൊന്നും മറ്റൊന്നുമില്ലാത്തതിനാല്‍ മറ്റു ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വിരളമാണെന്നും കാര്‍ ബഹിരാകാശത്ത് വെച്ച് ഭാവിയില്‍ തകര്‍ത്തു കളയാന്‍ കഴിയമെന്നുമാണ് പ്രതീക്ഷയെന്നും സ്‌പേസ് എക്‌സ് ശാസ്ത്രജ്ഞര്‍ പറയുന്നു.


Tags : Tesla 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ