General News

രാഹുല്‍ ഇനി എന്റേയും ബോസ് -സോണിയ ഗാന്ധി

Thu, Feb 08, 2018

Arabianewspaper 439
രാഹുല്‍ ഇനി എന്റേയും ബോസ് -സോണിയ ഗാന്ധി

കോണ്‍ഗ്രസ് അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി ഇനി എന്റേയും ബോസാണെന്ന് സോണിയ ഗാന്ധി. പാര്‍ട്ടിയുടെ ദൈന്യം ദിന കാര്യങ്ങളില്‍ താന്‍ ഇപ്പോള്‍ ഇടപെടുന്നില്ല,. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകയായാണ് താന്‍ പ്രവര്‍ത്തിക്കുക.


കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റിനെ ലഭിച്ചിട്ടുണ്ട്. എല്ലാവരേയും എന്റേയും പേരില്‍ എല്ലാ ആ്ശംസകളും രാഹുലിന് നല്‍കുന്നു. ഇപ്പോള്‍, രാഹുല്‍ എന്റേയും ബോസാണ്,. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട- സോണിയ ഗാന്ധി പറഞ്ഞു.


കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കവെ സോണിയ പറഞ്ഞു. മാക്‌സിമം പബ്ലിസിറ്റിയും മാക്‌സിമം മാര്ക്കറ്റിംഗും ഉണ്ടെങ്കിലും . മിനിമ ഡെലിവറി മാത്രമാണുള്ളത്. സോണിയ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍, ന്യുനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരെയുള്ള ആക്രമണം സംഘടിതമായി നടത്തുന്നതാണ് ഇതുവഴി സമൂഹത്തെ വിഭജിക്കുകയാണ് ലക്ഷ്യം. സോണിയ കുറ്റപ്പെടുത്തി.


ഗുജറാത്തിലെയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സോണിയ അഭിനന്ദിച്ചു. ഗുജറാത്തില്‍ പ്രതികൂല കാലാവസ്ഥയായിട്ടും സീറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചു, രാജസ്ഥാനില്‍ മൂന്നിടത്തും തൂത്തുവാരി, ഇത് തെളിയിക്കുന്നത് മാറ്റത്തന്റെ കാറ്റ് വീശുന്നതായാണ്. സോണിയ പറഞ്ഞു. 2014 ല്‍ കനത്ത തിരിച്ചടി ഉണ്ടായെങ്കിലും ഇത് ഒരു ഒറ്റപ്പെട്ട മാറ്റമായിരുന്നുവെന്നാണ്. താന്‍ മനസിലാക്കുന്നതെന്നും സോണിയ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് സജ്ജമാകാനും സോണിയ അണികളോട് അഹ്നാനം ചെയ്തു.


റാഫേല്‍ യുദ്ധ വിമാന ഇടപാടിലെ രഹസ്യങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നത് ദുരൂഹമാണ്. കേന്ദ്ര ബഡ്ജറ്റ് ശൂന്യമാണെന്നും വാഗ്ദാനങ്ങള്‍ മാത്രമാണുള്ളതെന്നും സോണിയ കുറ്റപ്പെടുത്തി.


പ്രധാനമന്ത്രിയുടെ വിദേശ നയതന്ത്രം രാജ്യത്തേക്കാള്‍ ഉപരെ വ്യക്തിനിഷ്ഠമാണെന്നും ഹഗ്‌പ്ലൊമസിയൊക്കെ കൊള്ളാമെങ്കിലും വ്യവസ്ഥാപിതമായ നടപടി ക്രമങ്ങളും കഠിന പ്രയത്‌നവും മുന്നൊരുക്കവും ഇതിനൊന്നും പകരമാവില്ല. സോണിയ ഓര്‍മിപ്പിച്ചു,


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ