General News

ഇസ്രയേലിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യക്ക് സൗദിയുടെ ആകാശ പാത തുറന്നു നല്‍കും

Thu, Feb 08, 2018

Arabianewspaper 966
ഇസ്രയേലിലേക്ക്  പറക്കാന്‍ എയര്‍ ഇന്ത്യക്ക് സൗദിയുടെ ആകാശ പാത തുറന്നു നല്‍കും

ഇസ്രേയല്‍ എന്ന ശത്രു രാജ്യത്തിലേക്ക് പറക്കാന്‍ തങ്ങളുടെ വ്യോമ മേഖല അനുവദിക്കാത്ത സൗദി അറേബ്യ ഇന്ത്യക്കു വേണ്ടി ഈ ഇളവ് നല്‍കുന്നു. അറബ് രാജ്യങ്ങല്‍ ഇസ്രയേലിലുക്കുള്ള വ്യോമ പാതയ്ക്ക് അനുമതി നല്‍കാറില്ല.


എന്നാല്‍, ചരിത്രത്തിലാദ്യമായാണ് സൗദി ഈ ആനൂകൂല്യം അനുവദിച്ചിരിക്കുന്നത്. ഇസ്രയേല്‍ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധികരിച്ചത്. സൗദിയോ ഇന്ത്യുയോ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടില്ല.


മാര്‍ച്ച് മുതല്‍ ഡെല്‍ഹിയില്‍ നിന്നും ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വ്വീസുകള്‍ നടത്താനാണ് എയര്‍ ഇന്ത്യക്ക് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.


നിലവില്‍ സൗദി അറേബ്യയെ ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് വിമാന സര്‍വീസുള്ളത്. ഇതൊന്നും നേരിട്ടുള്ള വിമാന സര്‍വ്വീസുമല്ല. 20 വര്‍ഷം മുമ്പ് ലാഭകരമല്ലെന്ന പേരി്ല്‍ ഇസ്രയേലിലേക്കുള്ള നേരിട്ടുള്ള സര്‍വ്വീസ് എയര്‍ ഇന്ത്യ നിര്‍ത്തിവെയ്ക്കുകയായിരുന്നു,. എന്നാല്‍, ഇസ്രയേലിന്റെ ഔദ്യോഗിക വിമാന സര്‍വ്വീസായ എല്‍അല്‍ ഡെല്‍ഹിക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. വളഞ്ഞ വ്യോമപാതയിലൂടെയാണെന്നു മാത്രം. സൗദി അറേബ്യ എയര്‍ ഇന്ത്യക്കു മാത്രമാണ് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുക . എല്‍ അലിനു ഇത് ലഭിക്കില്ല. എയര്‍ ഇന്ത്യ ആരംഭിക്കുന്നതോടെ എല്‍ അല്‍ സര്‍വ്വീസ് നിര്‍ത്തിയേക്കും.


ഇത് മൂലം രണ്ടര മണിക്കൂര്‍ അധികം ചെലവാകും. പതിനായിരക്കണക്കിന് ഡോളര്‍ ഇന്ധനവും ഇതുവഴി പാഴാകും, എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും ഇതിനായി പരിശ്രമിച്ചു വരികയായിരുന്നു. സൗദി അറേബ്യ ഇക്കാര്യം സമ്മതിച്ചത് ഇന്ത്യയുമായുള്ള സൗഹൃദം പരിഹണി്ച്ചാണെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പലസ്തീന്‍ വിഷയം പരിഹരിക്കപ്പെടുംവരെ സൗദി -ഇസ്രയേല്‍ ബന്ധം പൂര്‍ണതോതില്‍ സാധ്യമാകില്ല.


ടെല്‍ അവീവിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഇസ്രയേല്‍ ഏഴര ലക്ഷം യൂറോ ഗ്രാന്‍ഡായി നല്‍കും. ഇസ്രയേലിലേക്കും തിരിച്ച് ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ഈ സര്‍വ്വീസിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.


മാര്‍ച്ച് 20 മുതലാണ് ഇസ്രയേലിലേക്ക് എയര്‍ ഇന്ത്യ ഇതാദ്യമായി നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 25 ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സര്‍വ്വീസ്.


അടുത്തിടെ ചൈനയും ഇസ്രയേലും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ ഫലമായി സമാനമായ രീതിയില്‍ വിമാന സര്‍വ്വീസ് ആരംഭിച്ചിരുന്നു, ഇതോടെ ചൈനയില്‍ നിന്നും ഇസ്രേയേലിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി.


ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പോയ വര്‍ഷം 31 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. 60,000 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ഈ വര്‍ഷം ഇത് ഇരട്ടിയാകുമെന്നാണ് കരുതുന്നത്.


ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇസ്രയേല്‍ തങ്ങളുടെ ടൂറിസം ഓഫീസ് തുറക്കാനും താല്‍പര്യപ്പെട്ടിട്ടുണ്ട. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആറു ദിവസം ഇന്ത്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ത്വരിത നടപടി ഉണ്ടായത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ