General News

മാധ്യമ പ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു

Thu, Feb 08, 2018

Arabianewspaper 311
മാധ്യമ പ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു

ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന വിഎം സതീഷ് അന്തരിച്ചു. യുഎഇയിലെ അജിമാനില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായ്രുന്നു. 54 വയസായിരുന്നു.


കോട്ടയം സ്വദേശിയായ സതീഷ് ഒമാന്‍ ഒബ്‌സര്‍വര്‍, എമിറേറ്റ്‌സ് ടുഡെ, സെവന്‍ ഡേയ്‌സ്, എമിറേറ്റ്‌സ് 24 7 , ഖലീജ് ടൈംസ് എന്നീ മാധ്യമങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ് എന്ന പേരില്‍ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ മായ , മക്കള്‍ ശ്രുതി,. അശോക് കുമാര്‍


യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ സതീഷ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags : journalist 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ