General News

കോഹ് ലി തിളങ്ങി, ഇന്ത്യക്ക് വീണ്ടും വിജയം

Thu, Feb 08, 2018

Arabianewspaper 257
കോഹ് ലി തിളങ്ങി, ഇന്ത്യക്ക് വീണ്ടും വിജയം

ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യക്ക് വീണ്ടും വിജയം. ഇതോടെ പരമ്പരയില്‍ 3-0 ന് ഇന്ത്യക്ക് മേല്‍ക്കൈയായി. നായകന്‍ വിരാട് കോഹ് ലി നേടിയ സെഞ്ച്വുറി പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.


ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 123 റണ്‍സിന്റെ പരാജയം സമ്മതിക്കേണ്ടി വന്നു.


നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 303 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈ സ്‌കോറിനി അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല.


തന്റെ കരിയറിലെ 34 ാം സെഞ്ച്വുറി നേടിയ വിരാട് കോഹ് ലി മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളില്‍ നിന്നായി കോഹ് ലി നേടുന്ന ആറാം ശതകമാണിത്.


ശിഖര്‍ ധവാന്‍ 63 പന്തില്‍ 76 റണ്‍സ് നേടി ക്യാപ്ടന് മികച്ച പിന്തുണ നല്‍കി.
ദക്ഷിണാഫ്രിക്കയുടെ ക്യാപ്ടന്‍ ഏയ്ദന്‍ മാര്‍ക്‌റാം (32) ജെ പി ഡുമിന് (51) എന്നിവര്‍ ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. എന്നാല്‍, യുസവേന്ദ്ര ചഹാലിന്റേയും ( 46 ന് നാലു വിക്കറ്റ് ) കുല്‍ദീപ് യാദവിന്റേയും ( 23 ന് നാല് ) ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു.


ആദ്യ രണ്ടു മത്സരങ്ങളിലേതു പോലെയും സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക പതറുന്ന കാഴ്ചയാണ് കണ്ടത്. വിക്കറ്റ് കീപ്പര്‍ ധോണി തന്റെ നാന്നൂറാം ഇരയെയും നേടി. ഈ ബഹുമതി നേടുന്ന നാലാമത്തെ വിക്കറ്റ് കീപ്പറാണ് ധോണി.


ഒരു ഘട്ടത്തില്‍ 79 ന് ഒന്നെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക താമസിയാതെ അഞ്ചിന് 129 എന്ന നിലയില്‍ എത്തി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു.


നിരവധി റെക്കോര്‍ഡുകളാണ് കോഹ് ലി ഈ മത്സരത്തോടെ സ്വന്തമാക്കിയത് ഏറ്റവും കൂടുതല്‍ സെഞ്ച്വുറി നേടുന്ന ഇന്ത്യന്‍ നായകന്‍ എന്നതാണ് ഇതില്‍ പ്രമുഖം.


ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന വിദേശ താരം എന്ന ബഹുമതിയും വ്യക്തിഗത നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും മറ്റുള്ളവയി്ല്‍ ഉള്‍പ്പെടും.
രോഹിത് ശര്‍മ (0) കേദാര്‍ ജാദവ് (1), ധോണി (10) ഭുവനേശ്വര്‍ കുമാര്‍ (16) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ സ്‌കോര്‍ബോര്‍ഡില്‍ ഉള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ