General News

മൂടല്‍ മഞ്ഞില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി പോലീസ്

Wed, Feb 07, 2018

Arabianewspaper 570
മൂടല്‍ മഞ്ഞില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി പോലീസ്

കടുത്ത മൂടല്‍ മഞ്ഞില്‍ വാഹാനപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കടുത്ത നടപടികളുമായി പോലീസ്. ദുബായ്-അബുദാബി ഹൈവേയില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ കൂട്ട കൂട്ടിയിടില്‍ 44 വാഹനങ്ങളാണ് തകര്‍ന്നത്.


കൂട്ടയിടിയില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.


ദുബായ്-അബുദാബി റൂട്ടില്‍ അല്‍ സംഹ ഓവര്‍ ബ്രിഡ്ജിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ടി.


കനത്ത മൂടല്‍ മഞ്ഞ് മൂലം പലയിടങ്ങളിലും 20 ശതമാനം മാത്രമാണ് കാഴ്ച ലഭിക്കുന്നത് അമിത വേഗതയില്‍ വാഹനം ഓടിക്കാതിരിക്കുകയും ഹസാര്‍ഡ് ലൈറ്റ് ഇട്ട് വാഹനം ഓടിക്കുകുകയോ,. കാഴ്ചക്കുറവും മൂലം വാഹനം നിര്‍ത്തിയിടുകയോ ചെയ്യുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം.


അപകടം ഒഴിവാക്കാന്‍ വാഹനം റോഡിന്റെ വശങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കു ചെയ്യുകയും പിന്നീട് ദൂരകാഴ്ച വര്‍ദ്ധിപ്പിക്കുമ്പോള്‍ വാഹനം ഓടിക്കാവുന്നതുമാണെന്ന് പോലീസ് പറഞ്ഞു


മൂടല്‍ മഞ്ഞ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ റോഡുകളിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ നല്‍കുമെന്നും സോഷ്യല്‍ മീഡിയയിലുടെയും മറ്റും പോലീസ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും ഇത് അനുസരിച്ച് വാഹനം ഓടിക്കണമെന്നും പോലീസ് അറിയിച്ചു

Tags : ABU DHABI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ