General News

റിപ്പോ നിരക്കുകളില്‍ മാറ്റമില്ല, ആറു ശതമാനത്തില്‍ തുടരും

Wed, Feb 07, 2018

Arabianewspaper 533
റിപ്പോ നിരക്കുകളില്‍ മാറ്റമില്ല, ആറു ശതമാനത്തില്‍ തുടരും

പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്നു കരുതിയെങ്കിലും റിസര്‍വ് ബാങ്ക് ഇക്കുറിയും നിരക്കുകളില്‍ മാറ്റം വരുത്തിയില്ല.


റിപ്പോ നിരക്ക്, ( റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നല്‍കുന്ന പലിശ) ആറു ശതമാനമായി തുടരും. റിവേവ്‌സ് റിപ്പോ( വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ) 5.75 ആയും തുടരും.


പണപ്പെരുപ്പ നിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.


പണപ്പെരുപ്പം അഞ്ചു ശതമാനത്തിന് മുകളില്‍ വരുമെന്നാണ് സൂചന. നിലവില്‍ 5.2 എന്ന നിലയില്‍ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണ് പണപ്പെരുപ്പ നിരക്ക്. ഇന്ധന വില ഉയരുന്നതും ആഗോളതലത്തില്‍ വളര്‍ച്ച പ്രകടമാകുന്നതും കുടുതല്‍ പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

Tags : Repo Rate  RB 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ