OMG News

ഞെട്ടിക്കുന്ന വീഡിയോ: ജയ് ശ്രീറാം പറയാന്‍ ആവശ്യപ്പെട്ട് മദ്ധ്യവയ്‌സകന് ക്രൂര മര്‍ദ്ദനം

Wed, Feb 07, 2018

Arabianewspaper 565
ഞെട്ടിക്കുന്ന വീഡിയോ: ജയ് ശ്രീറാം പറയാന്‍ ആവശ്യപ്പെട്ട് മദ്ധ്യവയ്‌സകന് ക്രൂര മര്‍ദ്ദനം

സോഷ്യല്‍ മീഡിയയില്‍ വൈറലായ രാജസ്ഥാനില്‍ നിന്നുള്ള വീഡിയോയില്‍ വന്‍ പ്രതിിഷേധം ഉയരുന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയില്‍ കഴിഞ്ഞ അഞ്ചിനാണ് സംഭവം.


അമ്പതു വയസു പ്രായമുള്ള മുസ്ലീം മദ്ധ്യവയസ്‌കനെ യുവാവ് മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍. ഇയാള്‍ തന്നെ എടുത്ത വീഡിയോയില്‍ തന്റെ പേര് വിനയ് കുമാര്‍ മീണയാണെന്ന് പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.


മൂന്നു മിനിട്ട് നീണ്ട വീഡിയോയില്‍ മുല്ലയെ കൊണ്ട് ജയ് ശ്രീറാം എന്നു വിളിപ്പിക്കും എന്ന് ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ റാം എന്നു പറയാമെന്നും ദൈവം സര്‍വശക്തനാണെന്നും മാത്രമാണ് ഇയാള്‍ പറഞ്ഞത്. നിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്നു വിളിച്ചും ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട് താന്‍ ഹിന്ദുവര്‍ഷ് പ്രവര്‍ത്തകനാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.


ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 18 കാരനായ യുവാവ് പിടിയിലായത്. മദ്യലഹരിയില്‍ ചെയ്തതാണെന്നും ചെയ്ത കൃത്യം ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.


മതവികാരം വ്രണപ്പെടുത്തല്‍, ശാരിരിക ക്ഷതമേല്‍പ്പിക്കല്‍, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നിവ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.


Tags :   terror 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ