General News

പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി

Wed, Feb 07, 2018

Arabianewspaper 286
പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി

രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ തടസപ്പെടുത്തി.


പ്രധാനമിന്ത്രിയുടെ പ്രസംഗത്തിലുടനീളം പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്ന് മുദ്രാവാക്യം മുഴക്കി കൊണ്ടിരുന്നു. എന്നാല്‍, ഇത് വക വെയ്ക്കാതെ മോഡി പ്രസംഗം തുടരുകയായിരുന്നു. നിങ്ങളിടെ മുദ്ാവാക്യം വിളി എന്റെ ശബ്ദത്തെ തളര്‍ത്തില്ലെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.


ഇന്ത്യയെ വിഭജിച്ചതിന് കാരണം നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രിആയിരുന്നുവെങ്കില്‍ പാര് അധിനിവേശ കാശ്മീരും ഇന്ത്യയ്‌ക്കൊപ്പം ഇന്ന് ഉണ്ടാകുമായിരുന്നുവെന്നും മോഡി പറഞ്ഞു.


കോണ്‍ഗ്രസിനെയും അതിന്റെ എല്ലാ നേതാക്കളേയം ആക്രമിക്കുന്ന തരത്തിലായിരുന്നു മോഡിയുടെ പ്രസംഗം. കോണ്‍ഗ്രസിന്റെ ജനാധിപത്യവും ദലിത് സ്‌നേഹവും കാപട്യമാണ്. പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധി ഹൈദരബാദില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ചെന്ന ദലിത് നേതാവിനെ അദ്ദേഹം പരസ്യമായി അപമാനിക്കുകയാണ് ഉണ്ടായത്.


പ്രധാനമന്ത്രി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഒരു കോണ്‍ഗ്രസ് നേതാവ് പരസ്യമായി കീറി എറിഞ്ഞു. ഇതാണോ ജനാധിപത്യമെന്നും മോഡി ചോദിച്ചു കേരളത്തിലും തമിഴ്‌നാട്ടിലും മറ്റും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ എങ്ങിനെ പിരിച്ചു വിട്ടുവെന്നും കോണ്‍ഗ്‌സ് പറയണം. ജനാധിപത്യത്തോട് യാതൊരു ബാധ്യതയും കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ലെന്നും മോഡി പറഞ്ഞു.


അതേസമയം, പാര്‍ലമെന്റില്‍ മോഡി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടാണ് കോണ്‍ഗ്രസ് പ്രസംഗം തടസപ്പെടുത്തിയത്. കര്‍ഷക പ്രശ്‌നങ്ങളിലും റാഫേല്‍ യുദ്ധ വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയി്ച്ചിട്ടും ഉത്തരം നല്‍കുന്നില്ലെന്നും പാര്‍ലമെന്റില്‍ മോഡിയെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു,

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ