General News

പ്രധാനമന്ത്രി മോഡിയുടെ ഭാര്യക്ക് കാറപകടത്തില്‍ പരിക്ക്

Wed, Feb 07, 2018

Arabianewspaper 205
പ്രധാനമന്ത്രി മോഡിയുടെ ഭാര്യക്ക് കാറപകടത്തില്‍  പരിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ ജസോദബെനിന്ന് കാറപകടത്തില്‍ നിസാര പരിക്ക്. രാജസ്ഥാനില്‍ ജസോദ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു.


രാജസ്ഥാനിലെ കോട്ട-ചിറ്റൂര്‍ റോഡില്‍ രാവിലെയാണ് അപകടം. പരിക്കേറ്റ ജസോദയെ ചിറ്റോര്‍ദഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ജസോദയ്ക്ക് കാര്യമാ പരിക്കില്ല. കോട്ടയില്‍ ഒരു വിഹാവ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബന്ധുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു ഇവര്‍.


ജസോദ ബെനിന്ന് തലയ്ക്കാണ് പരിക്ക്. എന്നാല്‍, ഇത് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രാജസ്ഥാനില്‍ നിന്നും ഗുജറാത്തിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഒരു ട്രക്കില്‍ ചെനന് ഇടിക്കുകയായിരുന്നു. കാറില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ബസന്ത് ഭായി ആണ് മരിച്ചത്.


കാറിന്റെ ഡ്രൈവര്‍ ജയേന്ദ്രയ്ക്ക് ഗുരുതരമായി പരിക്കേറ്റു.


 


Tags : Jashodaben 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ