General News

ദ്യശ്യങ്ങള്‍ നല്‍കാനാവില്ല ; ഹര്‍ജി തള്ളി, ദിലീപ് ഹൈക്കോടതിയിലേക്ക്

Wed, Feb 07, 2018

Arabianewspaper 190
ദ്യശ്യങ്ങള്‍ നല്‍കാനാവില്ല ; ഹര്‍ജി തള്ളി, ദിലീപ് ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി കോടതി തള്ളി. നടിയുടെ സ്വകാര്യത മാനിച്ചാണ് ദൃശ്യങ്ങള്‍ നല്‍കാത്തത്.


നടിയെ അപകീര്‍ത്തിപ്പെടുത്തും വിധം ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.


എന്നാല്‍, തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്ന് കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.


അതിനിടെ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു,.


നടിയെ ആക്രമിച്ച കേസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ 760 രേഖകള്‍ ദിലീപിന്റെ അഭിഭാഷകന് കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കൈമാറിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ