General News

വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി മോഡി സര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ആഹ്വാനം

Wed, Feb 07, 2018

Arabianewspaper 345
വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ആഹ്വാനവുമായി കോണ്‍ഗ്രസ്

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് ഐടി സെല്‍ കണ്‍വീനറും കന്നഡ നടിയുമായ ദിവ്യസ്പന്ദന .


ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ലൈക്കുകളും മറ്റും ലഭിക്കാന്‍ സോഫ്ട് വെയറുകളുടെ സഹായത്തോടെ ബോട്ടുകള്‍ നിര്‍മിച്ച് കൃത്രിമം നടത്തിയത് പരാജയപ്പെട്ടതിനു പിന്നാലെയാണ് വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് മോഡി സര്‍ക്കാരിനെ ആക്രമിക്കാന്‍ ദിവ്യസ്പന്ദന ആഹ്വാനം ചെയ്യുന്നത്.


സോഷ്യല്‍ മീഡിയ അംഗങ്ങളുടെ യോഗത്തിലാണ് ദിവ്യസ്പന്ദനയുടെ ആഹ്വാനം. യോഗത്തില്‍ പങ്കെടുത്തയാളു തന്നെയാണ് ഇൗ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്.


വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ പറയുമ്പോള്‍ ഇത് ശരിയാണോ എന്ന് ഒരാള്‍ ചോദിക്കുന്നത്. ഇങ്ങിനെ ചെ.യ്യാമെന്ന് ദിവ്യസ്പന്ദന മറുപടിയും നല്‍കുന്നുണ്ട്,


എന്നാല്‍, എഡിറ്റ് ചെയ്ത വിഡീയോ ആണ് ഇതെന്ന് ദിവ്യ സ്പന്ദന പറയുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ