General News

കരുത്ത് കാട്ടി ഇന്ത്യ, അഗ്നി ഒന്ന് വിക്ഷേപണം വീണ്ടും വിജയം

Wed, Feb 07, 2018

Arabianewspaper 145
കരുത്ത് കാട്ടി ഇന്ത്യ, അഗ്നി ഒന്ന് വിക്ഷേപണം വീണ്ടും വിജയം

അണുവായുധം വഹിക്കാന്‍ കെല്പുള്ള അഗ്നി 1 മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരം. ഒഡീഷയിലെ ബാലസോറിലെ വിക്ഷേപണത്തറയില്‍ നിന്ന് 700 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈല്‍ കുതിച്ചുയര്‍ന്നു,.


ഇതേസമയം. ചൈന മിസൈല്‍ വേധ സംവിധാനവും വിജയകരമായി പരീക്ഷിച്ചു. ആണാവുയുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളെ തകര്‍ക്കാനാകുന്ന പ്രതിരോധ മിസൈല്‍ സംവിധാനമാണ് ചൈന പരീക്ഷിച്ചത്. ഗ്രൗ്ണ്ട് ബേസ്ഡ് മിഡ് കോഴ്‌സ് മിസൈല്‍ ഇന്റര്‍സെപ്ഷന്‍ സംവിധാനം 2010 ലാണ് ചൈന ആദ്യമായി പരീക്ഷിച്ചത്. ഇന്ത്യ അഗ്നി 1 മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയണ് ചൈനയുടെ മിസൈല്‍ പ്രതിരോധ വാര്‍ത്തയും വന്നത്.


അഗ്നി -1 ന്റെ പതിനെട്ടാം പരീക്ഷണമാണ് ചൊവ്വാഴ്ച നടന്നത് മുന്‍ നിശ്ചിത ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചു,. പരീക്ഷണം പൂര്‍ണ വിജയമാണെന്ന് ഡിആര്‍ഡിഎ പറഞ്ഞു. കരസൈനയ്ക്ക് വേണ്ടിയുള്ള പതിപ്പാണിത്.


 

Tags : Agni-1 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ