General News
ഓഹരിവിപണികളില്‍ വന്‍ ഇടിവ്, സെന്‍സെക്സ് ഇടിഞ്ഞത് 1200 പോയിന്റ്
Tue, Feb 06, 2018


ആഗോള ഓഹരി വിപണികളില്‍ ഉണ്ടായ ഇടിവില്‍ സെന്‍സെക്സ് കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ചത്തെ വ്യാപാര സെഷനുള്ളില്‍ 1,200 പോയിന്റാണ് ഇടിഞ്ഞത് നിക്ഷേപകരുടെ അഞ്ചു ലക്ഷം കോടി രൂപയാണ് ഇതോടെ വെള്ളത്തിലായത്. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 1,250 പോയിന്റ് ഇടിഞ്ഞു. 33,483 പോയിന്റിലായിരുന്നു വ്യാപാരം. ഇതോടെ നിക്ഷേപകരുടെ 5,40,000 കോടി രൂപയാണ് നിമിഷങ്ങള്‍ക്കകം ഒലിച്ചു പോയത്.
എന്നാല്‍, താമസിയാതെ സെന്‍സെക്സ് തിരിച്ചു കയറി. ഇതോടെ നഷ്ടം 560 പോയിന്റായി കുറഞ്ഞു. സെന്‍സെക്സ് 34,195 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ , ഒരു ദിവസത്തെ നിക്ഷേപകരുടെ നഷ്ടം 2.60 ലക്ഷം കോടിയായി കുറഞ്ഞു. കഴിഞ്ഞ മൂന്നു വ്യാപാരദിനങ്ങളിലായി 7.87 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായത്.
ദേശീയ ഓഹറി വിപണി സൂചികയായ നിഫ്ടി 168 പോയിന്റിടിഞ്ഞ് 10,498 ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെഷനില്‍ 1,100 പോയിന്റോളം ഇടിഞ്ഞിരുന്നു.
യുഎസിലെ വാള്സ്ത്രീറ്റില് ഡൗജോണ്‍സ് ഓഹരി സൂചികയുടെ ചുവടുപിടിച്ചാണ് സെന്‍സെക്സും മറ്റ് ഏഷ്യന്‍ ഓഹരികളും കുത്തനെ ഇടിഞ്ഞത്. യുഎസ് രിസര്വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയിലാണ് വന്‍ തോതില്‍ ഓരികള്‍ വിറ്റഴിഞ്ഞത്.
2009 നു ശേഷം യുഎസ് ശമ്പള നിരക്ക് ത്വരിതഗതിയില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടു വന്നിരുന്നു. ഇത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.
കഴിഞ്ഞ അവലോകന യോഗത്തില്‍ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയും ഇടിഞ്ഞിരുന്നു. ബാരലിന് എഴുപതു ഡോളര്‍ വരെ എത്തിയ എണ്ണ വില 67 ല്‍ എത്തി. രണ്ടര ശതമാനത്തോളം വില ഇടിഞ്ഞ്ു രൂപയുടെ മൂല്യവും ഇതിനൊപ്പം ഇടിഞ്ഞു.
ബഡ്ജറ്റിനെ തുടര്‍ന്ന് ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ദ്ധിപ്പിച്ചതോടെ തുടങ്ങിയ ഇടിവാണ് ആഗോള ഇടിവിനൊപ്പം ചേര്‍ന്ന് ബ്ലഡ്ബാത്ത് ആയത്.
ഇനി ഡെത്ത് ക്രോസ് എന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. വീണ്ടും വിലകള്‍ ഇടിയാനാണ് ഇത് വഴിയൊരുക്കുന്നത്.
അതെസയമം, വിപണി സ്വയം തിരുത്തലാകുകയാണെന്നും ഹൈപ്പ് കുറഞ്ഞ് യഥാര്‍ത്ഥ നിലയില്‍ എത്തിയതായും വിപണി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

Latest News Tags
Advertisment