General News

ബിജെപി നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക് ചെയ്തു

Tue, Feb 06, 2018

Arabianewspaper 157
ബിജെപി നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക് ചെയ്തു

തുര്‍ക്കി ഹാക്കര്‍മാര്‍ ബിജെപി നേതാക്കളുടെ ടിറ്റര്‍ അക്കൗണ്ടുകള്‍ ഹാക് ചെയ്തു. ബിജെപി ജനറല്‍ സെ്ര്രകട്ടറി റാം മാധവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക് ചെയ്ത് പേജില്‍ തോക്കേന്തിയ ഭീകരന്റെ ചിത്രം പോസ്റ്റ് ചെയ്തു. നേരത്തെ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കു ചെയ്തിരുന്നു, തുര്‍കി സൈബര്‍ ആര്‍മിയാണ് ഇതിനു പിന്നിലെന്ന് പോസ്റ്റുകളില്‍ നിന്നും വ്യക്തമാകുന്നു.


ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ അക്കൗണ്ടും ഹാക് ചെയ്യവയില്‍ പെടുന്നു. ബിജെപി അനുകൂല ഹാന്‍ഡിലുകള്‍ക്ക് നേരെയാണ് ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായത്. ബിജെപിയുടെ രാജ്യസഭാ എംപി സ്വപന്‍ ദാസ് ഗുപ്തയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക് ചെയ്തവ.യില്‍ പെടും.


എന്നാല്‍. ബിജെപിയുടെ രണ്ടാം നിര നേതാക്കളെയും രാജ്യാന്തര തലത്തില്‍ അറിയപ്പെടാത്തവരേയും ലക്ഷ്യമിട്ടതിനാലും ടര്‍ക്കിഷ് സൈബല്‍ ആര്‍മിയുടെ പേരില്‍ ഇന്ത്യയില്‍ തന്നെ ഉള്ളവര്‍ ചെയ്തതാണ് ഇതെന്ന് സൈബര്‍ പോലീസ് വിംഗ് കരുതുന്നു.


തങ്ങളുടെ സോഷ്യല്‍ മീഡിയ സൈറ്റുകല്‍ ബ്ലോക് ചെയ്തിരിക്കുകയാണെന്നും ഇതിനാല്‍ ലോകത്തെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണുകളും ഏതുസമയവും ആക്രമിക്കപ്പെടാം എന്നാണ് കിരണ്‍ ബേദിയുടെ ട്വിറ്ററില്‍ കുറിച്ചിര്ിക്കുന്നത്. ഓപറേഷന്‍ ഇന്‍ അഫ്രിന്‍ , ഐ സപ്പോര്‍ര്‍ട്ട് തുര്ക്കി എന്നാണ് പലതിലും സന്ദേശം


Tags : Rma Madhav 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ