General News

ബീഫ് കൈവശം വെച്ചാല്‍ ശിക്ഷ, നിലപാട് ആവര്‍ത്തിച്ച് ആപ് സര്‍ക്കാര്‍

Tue, Feb 06, 2018

Arabianewspaper 383
ബീഫ് കൈവശം വെച്ചാല്‍ ശിക്ഷ, നിലപാട് ആവര്‍ത്തിച്ച് ആപ് സര്‍ക്കാര്‍

ബീഫ് കഴിക്കുന്നത് കുറ്റകരമാക്കിയ നടപടിയില്‍ നിലപാട് ആവര്‍ത്തിച്ച് കേജ് രിവാള്‍ സര്‍ക്കാര്‍. പശുക്കളേയും മറ്റു കന്നുകാലികളേയും കശാപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഭരണകൂടം ബാധ്യസ്ഥമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തങ്ങളുടെ ബീഫു നയം വ്യക്തമാക്കിയത്.


ഭരണ ഘടനയുടെ 483 ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കിയിരിക്കുന്നത്. പശുക്കള്‍ പാല്‍ ഉത്പാദിപ്പിക്കുന്നതും ഭാരം ചുമക്കുന്നതുമായ കന്നുകാലികളയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.


ബീഫ് കൈയ്യില്‍ വെയ്ക്കുന്നതും ഭക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ സത്യവാങ് മൂലം. നിയമവിദ്യാര്‍ത്ഥി ഗൗരവ് നല്‍കിയ ഹര്‍ജിയില്‍ ഇത് വ്യക്തിസ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചിരുന്നു.


 

Tags : Beef 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ