General News

വാര്‍ത്താവിലക്ക് ഭരണഘടനാ വിരുദ്ധം- ഹൈക്കോടതി

Tue, Feb 06, 2018

Arabianewspaper 332
വാര്‍ത്താവിലക്ക് ഭരണഘടനാ വിരുദ്ധം- ഹൈക്കോടതി

സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് യുഎഇ കമ്പനിയുടെ വക്താക്കള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനെതിരെ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത് പിള്ളയ്ക്ക് ലഭിച്ച വാര്‍ത്താ വിലക്ക് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.


കരുനാഗപ്പള്ളി സബ് കോടതിയാണ് ശ്രീജിത്ത് വിജന്‍ പിള്ളയ്‌ക്കെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് എതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്നയാളാണ് ശ്രീജിത്.


ദുബായിയിലെ ട്രാവല്‍ കമ്പനിയുടെ പാര്‍ട്ണറായ രാകുല്‍ കൃഷ്ണയും കമ്പനി ഉടമയായ യുഎഇ പൗരനുമാണ് പണം തിരികെ ലഭിക്കാനായി കേരളത്തില്‍ എത്തി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.


ദുബായിലെ കേസ് അവിടെയാണ് തീര്‍ക്കേണ്ടതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞതോടെയാണ് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തി കോടിയേരിയേയും മറ്റും സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കി.യത്.


എന്നാല്‍, പ്രാദേശിക കോടതിയില്‍ നിന്ന് ഇതിന് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ വാങ്ങിച്ച ശ്രീജിത് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍, രാകുല്‍ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ