General News

രാഹുലിനെ പുകഴ്ത്തി സിപിഎം പിബി അംഗം

Tue, Feb 06, 2018

Arabianewspaper 120
രാഹുലിനെ പുകഴ്ത്തി സിപിഎം പിബി അംഗം

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബംഗാളില്‍ നിന്നുള്ള സിപിഎം എംപിയും പൊളിറ്റ് ബ്യുറോ അംഗവുമായ മുഹമദ് സലിം. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കോണ്‍ഗ്രസിന്റെ മുഖമുദ്രയാണ് രാഹുല്‍ ഗാ്‌നധി. ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായും രാഹുല്‍ ഇനി മാറുമെന്നും മുഹമദ് സലിം പറഞ്ഞു.


ഡെല്‍ഹിയില്‍ ഇ അഹമദ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഹമദ് സലിം.


രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മുഹമദ് സലിമിന്റെ പ്രസംഗം. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന് സിപിഎം കേന്ദ്രക്കമ്മറ്റി പ്രമേയം പാസാക്കിയ ശേഷമാണ് സിപിഎം പിബി അംഗം കോണ്‍ഗ്രസ് പ്രസിഡന്റിനെ പുകഴ്ത്തിയത്.


മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഫാറൂഖ് അബ്ദുള്ള, വയലാര്‍ രവി, പി കെ കുഞ്ഞാലിക്കുട്ടി കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ , ശശി തരൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ