General News

കവി കുരിപ്പുഴ ശ്രീകുമാറിനു നേരെ ആക്രമണം, പ്രതിഷേധം ശക്തം

Tue, Feb 06, 2018

Arabianewspaper 152
കവി കുരിപ്പുഴ ശ്രീകുമാറിനു നേരെ ആക്രമണം, പ്രതിഷേധം ശക്തം

കൊല്ലത്ത് വായനശാലയുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കവി കുരിപ്പുഴ ശ്രീകുമാറിനെതിരെ ആക്രമം അഴിച്ചു വിട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നടപടിക്കെതിരെ പ്രതിഷേധിക്ക്രുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,


ശബ്ദി്ക്കുന്ന ,പ്രതിഷേദിക്കുന്ന നാവുകളെ നിശബ്ദമാക്കുക എന്ന ആര്‍എസ്എസ് അജണ്ടയാണ് ഇതിനു പിന്നില്‍,. ചിന്തകന്‍മാരേയും കവികളേയും ആക്രമിക്കുക എന്ന അജണ്ടയാണ് ആര്‍എസ്എസ് നടപ്പിലാക്കിയത്.


ഇവരെ ആക്രമിച്ച് ഇല്ലാതാക്കി സംഘിസ്ഥാന്‍ സ്ഥാപിക്കാനുള്ള നീക്കമാണ് ഇത്. ഇവരെ കൂടുതല്‍ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പൊതു സമൂഹം തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു, കുരിപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളം ഉണ്ടെന്നും കോടിയേരി പറഞ്ഞു.


കുരിപ്പുഴയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിനെതിരെ എഴുത്താകും സാംസ്‌കാരിക നായകരും പ്രിതഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.


പോസ്റ്റിന്റെ പൂര്‍ണരൂപം 


കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ എസ് എസ് സംഘപരിവാരം നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.


കൊല്ലം കടയ്ക്കലിലെ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയാണ് കവി, ആർ എസ് എസ് ആക്രമണത്തിനിരയായത്.


ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആർ എസ് എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. ചിന്തകൻമാരെയും കവികളടക്കമുള്ള എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയുമൊക്കെ ആക്രമിച്ച് ഇല്ലാതാക്കി, സംഘിസ്ഥാൻ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആർ എസ് എസ് സംഘപരിവാരത്തെ കൂടുതൽ, കൂടുതൽ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്.


കുരീപ്പുഴയുടെ കൂടെ പ്രബുദ്ധ കേരളമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ