General News

മാലദ്വീപ് പ്രതിസന്ധി : ഇന്ത്യയുടെ ഇന്ത്യപെടലിന് സമ്മര്‍ദ്ദമേറി

Tue, Feb 06, 2018

Arabianewspaper 260
മാലദ്വീപ് പ്രതിസന്ധി : ഇന്ത്യയുടെ ഇന്ത്യപെടലിന്  സമ്മര്‍ദ്ദമേറി

പ്രതിപക്ഷ നേതാക്കളെ ജയില്‍ മോചിതരാക്കാന്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരെ തടങ്കലിലാക്കിയതിനെ തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് മാലിദ്വീപ് മുന്‍ പ്രസിഡന്റ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.


വിഷയത്തില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണെമന്നും പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇവരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.


എന്നാല്‍, വിധിയെ മാനിക്കാതെ പ്രസിഡന്റ് ഇവരെ ജയിലില്‍ തന്നെ അടയ്ക്കുകുയം വിധി പ്രസ്താവിച്ച ജഡ്ജിമാരെ വീട്ടു തടങ്കലില്‍ ആക്കുകുയം ചെയ്തു.


പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള .യാമിന്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


മുന്‍ പ്രസിഡന്റ് മുഹമദ് ന,ഷീദ് ഇപ്പോള്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുകയാണ്. രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീം കോടതി വിധി പ്രസിഡന്റ് മാനിക്കാതിരുന്നതോടെയാണ് മാലദ്വിപില്‍ പ്രതിസന്ധി ഉടലെടുത്തത്.


പാര്‍ലമെന്റില്‍ പ്രസിഡന്റിനെ ഇംപീച്ചചെയ്യാന്‍ നീക്കമുള്ളതിനാല്‍ പ്രസിഡന്റ് പാര്‍ലമെന്റി അടച്ചിട്ടിരിക്കുകയാണ്. അബ്ദുള്ള യാമിനു മേല്‍ സമ്മര്‍ദ്ദം ചെലത്തണമെന്നും രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കണമെന്നും മാലദ്വിപ് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറമേ, ശ്രീലങ്ക, യുഎസ്, ബ്രിട്ടന്‍, എന്നിവരെല്ലാം മാലദ്വിപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്,


പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഭീകരവാദം, രാജ്യദ്രോഹം, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിട്ടുള്ളത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാലദ്വിപിലേക്ക് ഇപ്പോള്‍ യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags : Maldives 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ