General News

ശ്രീനഗര്‍ ആശുപത്രിയില്‍ വെടിവെപ്പ്, പാക് ഭീകരന്‍ രക്ഷപ്പെട്ടു

Tue, Feb 06, 2018

Arabianewspaper 159
ശ്രീനഗര്‍ ആശുപത്രിയില്‍ വെടിവെപ്പ്, പാക് ഭീകരന്‍ രക്ഷപ്പെട്ടു

ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച പാക് ഭീകരന് രക്ഷപ്പെടുത്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു,. ഭീകരരാണ് ആക്രമണം നടത്തിയത്. തടവുകാരന് സുരക്ഷയ്ക്കായി കൂടെ വന്ന പോലീസുകാര്‍ക്ക് നേരേയാണ് വെടിവെപ്പ് നടത്തി.യത്.


ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയിലാണ് സംഭവം. പോലീസിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പാക് തടവുകാരനായ നവീദ് (അബു ഹന്‍സുള്ള )രക്ഷപ്പെട്ടു.


കാവാലായി വന്ന പോലീസുകാരന്റെ തോക്ക് നവീദ് തന്നെ തട്ടിയെടുക്കയും വെടിവെയ്ക്കകയുമായിരുന്നുവെന്ന് സൂചന ഉണ്ട്. ഇയാളെ സഹായിക്കാന്‍ നേരത്തെ തന്നെ ചിലര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പതിവുള്ള വൈദ്യ പരിശോധനയ്ക്കായാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്കൊപ്പം അഞ്ചു തടവുകാരും ഉണ്ടായിരുന്നു.


അതേസമയം, നവീദ് ആശുപത്രി വിട്ട് പുറത്തു പോയിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് സൈന്യം ആശുപത്രി വളഞ്ഞു, മറ്റു രോഗികളെയും ജീവനക്കാരേയും ഒഴിപ്പിച്ചു,. അത്യാസന്ന വിഭാഗത്തില്‍ മാത്രമാണ് രോഗികള്‍ ഉള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ