General News

കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചു, ജീവനക്കാര്‍ സുരക്ഷിതര്‍

Tue, Feb 06, 2018

Arabianewspaper 129
കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചു, ജീവനക്കാര്‍ സുരക്ഷിതര്‍

രണ്ടു മലയാളികള്‍ ഉള്‍പ്പടെ 22 ജീവനക്കാരുമായി ആഫ്രിക്കന്‍ തീരത്ത് കാണാതായ മുംബൈയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടു പോയ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചു,. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു,


ഫെബ്രുവരി ഒന്നിനാണ് മുംബൈയിലെ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതിയിലുല്‌ള എംടി മറൈന്‍ എക്‌സ്പ്രസ് എന്ന കപ്പല്‍ കാണാതായത്.


കപ്പലിലുള്ള എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മോചനത്തിനായി സഹായിച്ച നൈജീരിയന്‍, ബെനിന്‍ സര്‍ക്കാരിന് നന്ദിയും സുഷമ അറി.യിച്ചു. എണ്‍പത് ലക്ഷം ഡോളര്‍ മൂല്യമുള്ള ക്രൂഡോയിലുമായാണ് കപ്പല്‍ കാണാതായത്.


22 കപ്പല്‍ ജീവനക്കാരില്‍ രണ്ടു പേര്‍ മലയാളികളാണ്. ഇവരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി ബന്ധുക്കളെ അറിയിച്ചു. കാസര്‍കോട് സ്വദേശി ഉണ്ണി, കോഴിക്കോട് സ്വദേശിയായ മറ്റൊരാളും കപ്പലിലുണ്ട്. ഇന്നു പുലര്‍ച്ചെ നാലിനാണ് കപ്പലും ജീവനക്കാരും മോചിതരായതെന്നും കപ്പല്‍ ഇപ്പോള്‍ ക്യാപ്ടന്റെ നിയന്ത്രണത്തിലാണെന്നും ഷിപ്പിംഗ് കമ്പനിയായ ആഗ്ലേം -ഈസ്റ്റേണ്‍ ട്വിറ്ററില്‍ കുറിച്ചു,




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ