General News

മകന് ജയില്‍ ശിക്ഷ ലഭിച്ചത്, രാമചന്ദ്രനെ സഹായിച്ചതിനാല്‍ -ഇ പി ജയരാജന്‍

Tue, Feb 06, 2018

Arabianewspaper 138
മകന് ജയില്‍ ശിക്ഷ ലഭിച്ചത്, രാമചന്ദ്രനെ സഹായിച്ചതിനാല്‍ -ഇ പി ജയരാജന്‍

തന്റെ മകന്‍ ജിതിന്‍ രാജ് ദുബായില്‍ ചെക്കു കേസില്‍ പ്രതിയാണെന്നും കോടതി ശിക്ഷ വിധിക്കും മുമ്പ് നാട്ടിലേക്ക് മുങ്ങിയതായും വന്ന വാര്‍ത്ത പാതി ശരിയാണെന്ന് ഇ പി ജയരാജന്‍.


ജിതിന്‍ രാജ് ഏഴു ലക്ഷം ദിര്‍ഹം വണ്ടി ചെക്ക് നല്‍കിയ കേസില്‍ രണ്ടു മാസത്തെ ശിക്ഷ വിധി നേരിടുന്നയാളാണ്. എന്നാല്‍, കോടതിയുടെ വിധി വരും മുമ്പ് ജിതിന്‍ രാജ് നാട്ടിലേക്ക് രക്ഷപ്പെട്ടു. പക്ഷേ, ജിതിന്‍ രാജ് അറ്റലസ് രാമചന്ദ്രനു വേണ്ടി മറ്റൊരാള്‍ക്ക് ചെക്ക് നല്‍കുകയായിരുന്നുവെന്ന് ഇപി ജയരാജന്‍ പറയുന്നു.


അറ്റ്‌ലസ് രാമചന്ദ്രന്റെ മരുമകന്‍ അരുണിന് വേണ്ടി മറ്റൊരാള്‍ക്കാണ് ചെക്ക് നല്‍കിയത്. ബാങ്കില്‍ നിന്ന് പണം ഉടന്‍ ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, പണം തിരികെ നല്‍കിയില്ല. ഇതു മൂലമാണ് മകനെതിരെ ശിക്ഷ വന്നത്. ഇപ്പോള്‍ പണം തിരികെ അടച്ചു കൊണ്ടിരിക്കുക.യാണ്,. നാട്ടിലെത്തി പണം സ്വരുപിക്കാനാണ് അയാള്‍ ശ്രമിച്ചത് ശിക്ഷ വിധിച്ചതോടെ ദുബായിയില്‍ ഇപ്പോള്‍ ചെല്ലാന്‍ സാധിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. അതിനിടേ, ബിനോയ് കൊടിയേരിക്കൊപ്പം സഹോദരന്‍ ബിനീഷ് കോടിയേരിയും ചെക്ക് കേസില്‍ പ്രതിയാണെന്ന് റിപ്പോര്‍്ട്ടുകള്‍ പറയുന്നു.


ബിനീഷ് കോടിയേരിക്കെതിരെ മൂന്നു ചെക്കു കേസുകള്‍ ദുബായിയിലുണ്ടെന്ന് കോണ്‍ഗ്രസ് അംഗം അനില്‍ അക്കര പറഞ്ഞു, ലോക കേരള സഭയുടെ മറവില്‍ കോടിയേരിയും മക്കളും കോടികളുടെ വെട്ടിപ്പ് നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ