General News

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

Mon, Feb 05, 2018

Arabianewspaper 428
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

നാല്‍പതു വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഇന്നോളം കേള്‍ക്കാത്ത വിമര്‍ശമനങ്ങള്‍ കേള്‍ക്കേണ്ടിവന്നതില്‍ വേദനിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കണ്ണട വിവാദവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളും നര്‍മം കലര്‍ന്ന പോസ്റ്റുകളും ഒക്കെ കണ്ടുവെന്നും എന്നാല്‍, ക്രൂരമായ പ്രചരണ പീഡനങ്ങള്‍ തന്നെ വേദനിപ്പിക്കുന്നും ശ്രീരാമകൃഷ്ണന്‍ ഫെ.യ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു,


കണ്ണടയും ലെന്‍സും മറ്റും വാങ്ങുമ്പോള്‍ തന്‍ വേണ്ടവിധം ശ്രദ്ധ പുലര്‍ത്തിയില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതിന്റെ ബോധ്യം വന്നു. ഇതിനായി വിമര്‍ശിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.


നാലു പതിറ്റാണ്ടു കാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തെ ഈ ഒരൊറ്റ സംഭവം കൊണ്ട് അളക്കുന്നത് യുക്തിരഹിതമാണ്. അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള സ്പീക്കറുടെ വേദിയില്‍ ഇരുന്ന് ശരീരം പൂര്‍ണമായും തിരിച്ചാലെ നിയമസഭയിലെ എല്ലാ അംഗങ്ങളേയും കാണാന്‍ കഴിയുന്നുള്ളു . ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോള്‍ പ്രത്യേകം ലെന്‍സ് നല്‍കുകയായിരുന്നു.


സ്റ്റാഫിനെ വിട്ടാണ് കണ്ണട വാങ്ങിച്ചത് ലെന്‍സിന്റെ വില ഇത്രയും വരുമോ എന്നും നേത്രരോഗ വിദഗ്ദ്ധന്‍ എഴുതി നല്‍കിയ ലെന്‍സ് ആവശ്യമുണ്ടോ, കടയില്‍ നിന്നും പറയുന്ന വില ശരിയോ, എന്നൊന്നും താന്‍ സൂക്ഷ്മമായി പരിശോധിച്ചില്ല. പിശക് സംഭവിച്ചിട്ടുണ്ട്. തന്നെ സംബ്‌നധിച്ചടത്തോളം കാഴ്ചയായിരുന്നു പ്രധാനം.


സര്‍ക്കാര്‍ പണം ലഭിക്കില്ലായിരുന്നുവെങ്കില്‍ പോലും താന്‍ അത് വാങ്ങിക്കുമായിരുന്നു, ഇതില്‍ കാപട്യമോ, ഒളിച്ചുവെയ്ക്കലോ ഇല്ല. വില മറ്റാരെയെങ്കിലും കൊണ്ട് കൊടുപ്പിക്കാനും കഴിയുമായിരുന്നു. അനുവദിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ് ശരിയെന്ന് എന്നു തന്നെയാണ് തന്റെ നിലപാടെന്നും.


ഇതിനടയില്‍ എല്ലാ അഞ്ചു വര്‍ഷവും കണ്ണട മാറാനുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു.


ഇതിനിടയില്‍ ഇക്കാര്യം മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതിലെ രോഷവും സ്പീക്കറുടെ പോസ്റ്റിലുണ്ട്,. താന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും യാതൊരു മാധ്യമ ശ്രദ്ധയും കിട്ടുന്നില്ലല്ലോ, മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയല്ല ഇതിലിടപെടുന്നത്. എന്നാ.ല്‍ ഇത്തരം വാര്‍ത്തകളൊന്നും ശ്രദ്ധിക്കരുതെന്നും വാര്‍ത്തയുമാക്കരുതെന്നും സ്പീക്കര്‍ ശകാരിക്കുന്നുമുണ്ട്.


ഇത് ഒരു അനുഭവും പാഠവുമാണ്. വ്യക്തി ശുദ്ധികരണത്തിന് എന്ന നിലയില്‍ തന്നെ വിമര്‍ശിച്ച എല്ലാവര്‍ക്കും അഭിനന്ദനം അര്‍പ്പിച്ചു കൊണ്ടും വിമര്‍ശനം ഏറ്റുവാങ്ങുന്നുവെന്നും സ്പീക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ