General News
സംഘപരിവാര്‍ രാജ്യത്ത് പകയും വിദ്വേഷവും പടര്‍ത്തുന്നു-പിണറായി
Mon, Feb 05, 2018


രാദ്യത്ത് മതപരമായ വിദ്വേഷവും പകയും പടര്‍ത്താന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
വിവിധം സംസ്ഥാനങ്ങളില്‍ ആളുകളെ മതത്തിന്റെ പേരില്‍ കൊല്ലുകയാണ്. രാജസ്ഥാനില്‍ ലൗ ജിഹാദിന്റെ പേരില്‍ മുസ്ലീം യുവാവിനെ വെട്ടിയും ചുട്ടും കൊന്നു ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചു, ലൗജാഹാദ് നടത്തുന്നവര്‍ക്ക് ഇതാണ് അനുഭവമെന്ന് ഇയാള്‍ പറഞ്ഞു.
കൊലയ്ക്കു ശേഷം ഇയാളുടെ അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം ഒഴുകി. ആര്‍എസ്എസ് ഇയാളെ ന്യായീകരിച്ചു. മുസ്ലീംങ്ങള്ക്കൊപ്പം ക്രൈസ്ത്വരും ആര്‍എസ്എസില്‍ നിന്ന് സമാനമായ പീഡനം ആനുഭവിക്കുന്നുണ്ട്. ക്രിസ്തുമസ് കരോള്‍ സംഘത്തെ അറസ്റ്റു ചെയ്യുകയും വൈദികരെ പോലീസ് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടു പോകുകയും ചെയ്തു.
ന്യുനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാനാകുന്നില്ലെന്നും നിരന്തരം ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. കര്‍ദ്ദിനാള്‍ ക്ലിമിസ് ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനെ കണ്ട് ന്യുനപക്ഷങ്ങല്ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി പറഞ്ഞു. പിണറായി വിജയന് പറഞ്ഞു,.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- ലംബോര്ഗനിയും പൃഥ്വിരാജും
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment