General News

പക്കാവട വില്‍ക്കുന്നവരെ കോണ്‍ഗ്രസ് കളിയാക്കുന്നു -അമിത് ഷാ

Mon, Feb 05, 2018

Arabianewspaper 553
പക്കാവട വില്‍ക്കുന്നവരെ കോണ്‍ഗ്രസ് കളിയാക്കുന്നു -അമിത് ഷാ

പക്കാവട വില്‍ക്കുന്നവരും തൊഴില്‍ എടുക്കുന്നവരാണെന്നും അവരേയും തൊഴിലാളികളായി കാണണമെന്നും അമിത് ഷാ. പക്കാവട വില്‍ക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗം നടത്തുമ്പോഴാണ് അമിത് ഷാ മോഡിയുടെ ശബ്ദം ആവര്‍ത്തിച്ചത്.


ചായ വിറ്റിരുന്ന പ്രധാനമന്ത്രിയെ എന്തിനാണ് സദാസമയവും പരിഹസിക്കുന്നതെന്നും പക്കാവട വില്‍ക്കുന്നവര്‍ക്കും രാജ്യത്തെ പരമോന്നത പദവികള്‍ ലഭ്യമാകുമെന്നതിന് മോഡി തന്നെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ, പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന വന്‍ വിവാദമായിരുന്നു.


സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ അധികാരത്തിലെത്തിയ ഏക കോണ്‍ഗ്രസ് ഇതര ഭൂരിപക്ഷ സര്‍ക്കാരാണ് എന്‍ഡിഎ. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജനം ഇങ്ങിനെ വിധിയെഴുതുന്നത്.


പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതാണ് സര്‍ക്കാരെന്നും ചരിത്രപരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും ജന്‍ധന്‍ യോജന മുതല്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ സുരക്ഷ വരെയുള്ള പദ്ധതികള്‍ ചരിത്രപരമായ സംഭവങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.


സര്‍ക്കാരിന്റെ ഒരോ പദ്ധതികളെ കുറിച്ചും വിശദമായി സംസാരിച്ചാണ് അമിത് ഷാ തന്റെ കന്നി പ്രസംഗം മൂന്നു വര്‍ഷത്തിനുള്ളില്‍ അമ്പതു നേട്ടങ്ങള്‍ അമിത് ഷാ അക്കമിട്ടു പറഞ്ഞു.


കോണ്‍ഗ്രസിനെ ശക്തമായി ആക്രമിച്ചാണ് ഷാ രാഷ്ട്രീയ മൈതാനത്തെ തന്റെ പ്രസംഗത്തെ പോലെ വിഷയങ്ങള്‍ അവതരിപ്പിച്ചത്. ജിഎസ്ടിയെ ബിജെപി ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ ജിഎസ്ടിയെ ബിജെപി ഒരിക്കലും എതിര്‍ത്തിരുന്നില്ലെന്നും അതിലെ ചില നിബന്ധനകളെ മാത്രമാണ് ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ എതിര്‍ത്തിരുന്നത്.


സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത ശേഷം എന്‍ഡിഎ സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കുകയായിരുന്നുവെന്നും ഷാ പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതിനെ തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ക്കോ വ്യാപാരികള്‍ക്കോ ബുദ്ധ്മുട്ട് ഉണ്ടായിട്ടില്ലെന്നും ഗുണമാണ് ഉണ്ടായതെന്നും ഷാ പറഞ്ഞു,


എന്നാല്‍, ചിലര്‍ ജിഎസ്ടിയെ ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നുവിളിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ഗബ്ബര്‍ സിംഗ് ഷോലെ എന്ന സിനിമയിലെ കൊള്ളക്കാരനായ വില്ലനാണ്. ഇതുപോലെയാണോ നികുതി ഉപയോഗിച്ചത്. സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷനും, വനിതകള്‍ക്ക് വേണ്ടിയുള്ള ഉജ്ജല യോജനക്കും, സ്വച്ഛ ഭാരത് പദ്ധതിക്കും റോഡ് നിര്‍മാണത്തിനുമാണ് നികുതി ഉപയോഗിക്കുന്നത്. ഇത് സൈനികര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതാണോ കൊള്ള, സൈനികരുടെ വിധവകള്‍ക്ക് പണം നല്‍കുന്നതോണോ കൊള്ളയെന്നും ഷാ ചോദിച്ചു.


ഇടയ്ക്ക് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളോട് തന്നെ തടയാന്‍ ശ്രമിക്കേണ്ടെന്നും അടുത്ത ആറു വര്‍ഷംനിങ്ങള്‍ക്ക് ഇതുതന്നെ ചെയ്യേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ജെയ്റ്റിലി, വാണിജ്യ മന്ത്രി സുരേഷ് പ്രഭു, മാനവ വിഭ ശേഷി മന്ത്രി പ്രകാശ് ജാവദേകര്‍, ആരോഗ്യ മന്ത്രി ജെപി നഡ്ഡ എന്നിവരും സന്നിഹിതാരായിരുന്നു.

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ