General News

ശ്രീശാന്തിന് ആജീവനാന്ത വിലക്ക് : ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ്

Mon, Feb 05, 2018

Arabianewspaper 220
ശ്രീശാന്തിന് ആജീവനാന്ത വിലക്ക് :  ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ്

ലോധാ കമ്മീഷന്‍ ആരോപണത്തില്‍ നിന്നും കുറ്റമുക്തനായിട്ടും തനിക്ക് ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐയുടെ നടപടിക്കെതിരെ സുപ്രീം കോടതിയിലെത്തിയ ശ്രീശാന്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സുപ്രീം കോടതി ബിസിസിഐയ്ക്ക് നോട്ടീസ് അയച്ചു,.


കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചിട്ടുണ്ട്. ഒത്തു കളി വിവാദവും ആരോപണവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍,. കോടതി ശ്രീശാന്തിനെ കുറ്റമുക്തനാക്കിയിരുന്നു.


ഇതേ തുടര്‍ന്ന കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഒരുങ്ങിയ ശ്രീശാന്തിന് തടസമായി നിന്നത് ബിസിസിഐയുടെ ആജീവാനാന്ത വിലക്കാണ്. ബിസിസിഐയുടെ അനുമതി ഇല്ലാതെ വിദേശത്ത് കളിക്കാന്‍ തുനിഞ്ഞപ്പോള്‍ ഐസിസിയിലെ സ്വാധീനം ഉപയോഗിച്ച് ബിസിസിഐ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ശ്രീശാന്ത് ഹര്ജി നല്‍കിയത്. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags : Sreesanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ