General News

യാത്രാവിലക്കില്ല ദുബായില്‍ തങ്ങുന്നത് കേസ് നടത്താന്‍ -ബിനീഷ് കോടിയേരി

Mon, Feb 05, 2018

Arabianewspaper 361
യാത്രാവിലക്കില്ല ദുബായില്‍ തങ്ങുന്നത് കേസ് നടത്താന്‍ -ബിനീഷ് കോടിയേരി

പതിമൂന്നു കോടി രൂപയോളം വരുന്ന തട്ടിപ്പു കേസില്‍ പ്രതിയായ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്,. തന്റെ പേരില്‍ കേസില്ലെന്നും പോലീസില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റും ലഭിച്ചെന്ന് അവകാശപ്പെട്ട ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം കമ്പനി നല്‍കിയ സിവില്‍ കേസിലാണ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.


ഇതോടെ ബിനോയ്ക്ക് ഇനി നാട്ടിലേക്ക് മടങ്ങാനാകില്ല. കേസ് വിധിയാകും വരെ യുഎഇയില്‍ തങ്ങാനാണ് കോടതി വിധി. ബിനോയ് കോടിയേരിക്കെതിരെ ഫെബ്രുവരി ഒന്നിന് ജാസ് കമ്പനി സിവില്‍ സ്യൂട്ട് നല്‍കുകയായിരുന്നു.


നാട്ടിലേക്ക് തിരിക്കാന്‍ ഞായറാഴ്ച വിമാനത്താവളത്തില്‍ എത്തിയ ബിനോയ് എമിഗ്രേഷന്‍ നടപടി ക്രമം പൂര്‍ത്തായാക്കാന്‍ ആരംഭിച്ചപ്പോഴാണ് കോടതിയുടെ യാത്രാവിലക്ക് ഉണ്ടെന്ന് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ബിനോയിയെ മടക്കി അയയ്ക്കുകയായിരുന്നു.


എന്നാല്‍. ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞു വെന്നത് ശരിയല്ലെന്നും ദുബായില്‍ തങ്ങുന്നത് കേസ് നടത്താനാണെന്നും സഹോദര്‍ ബിനീഷ് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


ഇതു പോലെ 13 കോടി രൂപ നല്‍കാനുണ്ടെന്ന് പറയുന്നതും ശരിയല്ല ഒന്നേമുക്കാല്‍ കോടി രൂപമാത്രമാണ് നല്‍കാനുള്ളത്. ബിനോയിക്കെതിരെ കേസ് ഉണ്ടെങ്കില്‍ ഇതിനെ നിയമപരമായി നേരിടും. തങ്ങളുടെ പിതാവിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനു പിന്നില്‍ ഗുഡാലോചന ഉണ്ടെന്നും ആരോപണങ്ങള്‍ക്കൊന്നും തങ്ങളെ തളര്‍ത്താനാകില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ