General News

ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ 760 രേഖകള്‍ ദിലീപിന് കൈമാറി

Mon, Feb 05, 2018

Arabianewspaper 389
ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ 760 രേഖകള്‍ ദിലീപിന് കൈമാറി

നടിയെ ആക്രമിക്കുന്ന ദൃശ്യം ഒഴിച്ച് 760 രേഖകള്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് പരിശോധനയ്ക്കായി കൈമാറി. കേസിന്റെ വിചാരണയ്ക്ക് മുമ്പ് തെളിവുകള്‍ പരിശോധിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന വാദം അംഗീകരിച്ചാണ് അങ്കമാലി കോടതി രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്.


ഇതില്‍ ഏഴോളം സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടും. നടിയുടെ വാഹനം തൃശൂര്‍ -എറണാകുളം റോഡിലൂുടെ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇതിലുള്ളത്.


പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ രേഖകളും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്.


നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി,. പ്രോസിക്യുഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. നടിയുടെ സ്വകാര്യത പരിഗണിച്ച് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടരുതെന്നാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടത് ഇത് കോടതി അംഗീകരിച്ചു.
ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ ഉപയോഗിച്ച് നടിയെ വീണ്ടും അപമാനിക്കാനുള്ള നീക്കമാണിതെന്നും പ്രോസിക്യുഷന്‍ വാദിച്ചിരുന്നു.


അതേസമയം, കുറ്റപത്രവും രേഖകളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെയാണ് ഹര്‍ജി നല്‍കിയതെന്നും മാധ്യമങ്ങളിലുടെ പുറത്തുവന്ന രേഖകളുടെ യഥാസ്ഥിതി പരിശോധിക്കാനാണ് തെളിവുകള്‍ ആവശ്യപ്പെട്ടതെന്നും ദിലീപിന്റെ അഭിമാഷകര്‍ അറിയിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ