General News

ലൗജിഹാദ് കൊല : പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അഫ്സ്രുളിന്റെ ഭാര്യ

Mon, Feb 05, 2018

Arabianewspaper 195
ലൗജിഹാദ് കൊല : പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അഫ്സ്രുളിന്റെ ഭാര്യ

രാജസ്ഥാനില്‍ ലൗ ജീഹാദ് ആരോപിച്ച് മധ്യവയ്‌സകനെ വെട്ടിയ.ും ചുട്ടും കൊന്ന കേസില്‍ പ്രത്യേയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട അഫ്സ്രുളിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു,


ഭര്‍ത്താവിനെ വെട്ടിയും ചുട്ടും കൊല്ലുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് തടയണമെന്നും മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.


ലൗജിഹാദ് പോലുള്ള കെട്ടു കഥകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന് ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും അഫ്സ്രുളിന്റെ ഭാര്യ ഗുര്‍ബാഹര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു,.


ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിനാണ് അഫ്സ്രുളിനെ താന്‍ കൊന്നതെന്ന് പ്രതി ശംഭുലാല്‍ പറഞ്ഞിരുന്നു, കൊലപാതകം വീഡിയോയില്‍ പകര്‍ത്തുകയും കൊല ചെയ്തതിന് ന്യായീകരണം നല്‍കുകയും ഇയാള്‍ ചെയ്തിരുന്നു. പതിനാലുകാരനായ ഇയാളുടെ ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചത്.


എന്നാല്‍. തന്റെ മുന്‍ കാമുകിയെ മറ്റൊരാള്‍ പ്രണയിച്ചതിനെ തുടര്‍ന്ന് പ്രതികാരം വീട്ടിയതാണെന്ന് പിന്നീട് കേസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ലൗ ജിഹാദ് ഇയാള്‍ ഇതിന് മറയാക്കുകയായിരുന്നുവെന്നും പോലീസ് കണ്ടത്തെ.


അതേസമയം, അന്നേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ഭാര്യ ഹര്‍ദി നല്‍കിയിരിക്കുന്നത്.

Tags : Love jihad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ