General News

യുഎഇ കമ്പനിയുടെ വാര്‍ത്താ സമ്മേളനത്തിന് കോടതി വിലക്ക്

Mon, Feb 05, 2018

Arabianewspaper 436
യുഎഇ കമ്പനിയുടെ വാര്‍ത്താ സമ്മേളനത്തിന് കോടതി വിലക്ക്

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരേയും വാര്‍ത്തകള്‍ നല്‍കുന്നത് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് യുഎഇ കമ്പനി അധികൃതര്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു,


തനിക്കെതിരായ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്ന് കാണിച്ച് ശ്രീജിത്ത് ആണ് കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച ശ്രീജിത്ത് തനിക്കും ബിനോയിക്കും എതിരെ വാര്‍ത്ത നല്‍കുന്നവരെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ്.


എന്നാല്‍, കോടതിയുടെ വിലക്കിനെതിരെ ജാസ് കമ്പനിയുടെ പാര്‍ട്ണര്‍ രാകുല്‍ കൃഷ്ണ ഹൈക്കോടതിയെ സമീപിക്കും.


കോടതി വിലക്കുള്ളതിനാല്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെയ്ക്കുകയാണെന്ന് കാണിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബിനു കമ്പനി അഭിഭാഷകര്‍ കത്തു നല്‍കി.


ഏകപക്ഷീയമായാണ് കോടതി വാര്‍ത്താ വിലക്ക് ഏര്‍പ്പെടുത്തിയതെന്നും തങ്ങളുടെ ഭാഗം കേട്ടില്ലെന്നും രാകുല്‍ കൃഷ്ണ പറയുന്നു. ദൂബായിലെ സാമ്പത്തിക ഇടപാട് കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ശ്രീജിത് വിജയന്‍ പിള്ള കോടതിയെ സമീപിച്ചത്.


ദുബായ് കമ്പനിയായ ജാസ് ടൂറിസത്തിനു വേണ്ടി യുപി മുന്‍ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ രാം കിഷോര്‍ സിംഗ് യാദവാണ് കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ അപേക്ഷ നല്‍കിയത്.


ജാസ് ടൂറിസം കമ്പനിയുടെ അഭിഭാഷകര്‍ കോടിയേരി ബാലകൃഷ്ണനും മറ്റ് ഇടനിലക്കാരുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും പണം തന്നു തീര്‍ക്കാന്‍ ധാരണയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ