General News

കര്‍ണാടക താമസിയാതെ കോണ്‍ഗ്രസ് മുക്തമാകും -മോഡി

Sun, Feb 04, 2018

Arabianewspaper 227
കര്‍ണാടക താമസിയാതെ കോണ്‍ഗ്രസ് മുക്തമാകും -മോഡി

ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ സാന്നിദ്ധ്യം അവസാനിക്കാരായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഭാഗമായി ബംഗലൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോഡി.


ബിജെപിയുടെ മുദ്രാവാക്യമായ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ചുവടുപിടിച്ചാണ് മോഡി സംസാരിച്ചത്. കര്‍ണാടകയില്‍ നിന്നും കോണ്‍ഗ്രസ് സംസ്‌കാരം താമസിയാതെ കര്‍ണാടകയില്‍ നിന്നും ഒഴിഞ്ഞു പോകുമെന്ന് മോഡി പറഞ്ഞു.


ബംഗലൂരു പാലസ് ഗ്രൗണ്ടിലെ കൂറ്റന്‍ റാലി ബിജെപിയുടെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് അനുകൂലമാണെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്്യക്ഷന്‍ യെദ്യുരപ്പ പറഞ്ഞു. 90 ദിവസമായി യെദ്യുരപ്പ സംസ്ഥാനത്ത് നടത്തിയ വാഹന പ്രചരണ .യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.


ബിജെപി വികസനം മുന്നോട്ട് വെയ്ക്കുമ്പോള്‍ കോണ്‍ഗസ് ജാതിവാദവം, അഴിമതിയും പ്രീണനവും കുടുംബാധിപത്യവുമാണ് നല്‍കുന്നതെന്ന് മോഡി പറഞ്ഞു.


കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗൗരവമായ അഴിമതി ആരോപണങ്ങള്‍ ഉണ്ട്. എന്നാല്‍, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനു മേല്‍ യാതൊരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. കമ്മീഷനില്ലാതെ കര്‍ണാടകയില്‍ ഒരു പണിയും നടക്കില്ലെന്ന് പലരും എന്നോട് പറഞ്ഞു. പത്തു ശതമാനം എന്നാണ് കര്‍ണാടക സര്‍ക്കാരിനെ വിളി്ക്കുന്നതെന്ന് എന്നും ഇവര്‍ പറയുന്നു.


ലോകം മൂഴുവന്‍ വ്യവസായ സൗഹൃദത്തെ കുറിച്ച സംസാരിക്കുമ്പോള്‍ കര്‍ണാടക കൊലപാതക സൗഹൃദ സംസ്ഥാനമെന്നതിനു വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മോഡി ആരോപിച്ചു,.


കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കര്‍ണാടകയ്ക്ക് മോഡി സര്‍ക്കാര്‍ മൂന്നു ലക്ഷം കോടി രൂപയിലധികം കഴിഞ്ഞ നാലു വര്‍ഷത്തില്‍ നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ 73,000 കോടി രൂപയാണ് അവരുടെ കാലത്ത് നല്‍കിയത്. അതേസമയം, എന്‍ഡിഎ വന്നശഷം ഇത് രണ്ടു ലക്ഷം കോടിയിലധികമായി നല്‍കി.


എന്നാല്‍, കോണ്‍ഗ്രസ് പറയുന്നത് കേന്ദ്രത്തില്‍ നിന്നും ഒന്നും ലഭിക്കുന്നില്ലെന്നാണ്,. 180 ശതമാനം കൂടുതല്‍ കേന്ദ്ര ഫണ്ടാണ് കര്‍ണാടകയ്ക്ക് നല്‍കിയതെന്നും മോഡി പറഞ്ഞു.


മോഡിയുടെ വരവില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ പക്കാവട ഉണ്ടാക്കി പ്രതി,ഷേധിച്ചു. പക്കാവട ഉണ്ടാക്കുന്നതും ജോലിയാണെന്നും അവരെ തൊഴിലാളികളായി കൂട്ടണമെന്നും മോഡി പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലില്ലാതെ വലയുന്ന ചെറുപ്പക്കാര്‍ പക്കാവട ഉണ്ടാക്കി വിറ്റ് പ്രതിഷേധിച്ചത്. എന്നാല്‍, ഇവരെ പോലീസ് നീക്കം ചെയ്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ