General News

പത്മശ്രീ ലക്ഷ്മിക്കുട്ടിയെ അപമാനിച്ച എകെ ബാലന്‍ മാപ്പുപറയണം -കേന്ദ്ര മന്ത്രി

Sun, Feb 04, 2018

Arabianewspaper 380
പത്മശ്രീ ലക്ഷ്മിക്കുട്ടിയെ അപമാനിച്ച എകെ ബാലന്‍ മാപ്പുപറയണം -കേന്ദ്ര മന്ത്രി

നാട്ടുചികിത്സക ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മശ്രീ ലഭിച്ചതിന് പരിഹസിച്ച മന്ത്രി ബാലന്‍ ആദിവാസി സമുദായത്തോട് മാപ്പു പറയണമെന്ന കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവല്‍ ഒറാം.


ആദിവാസി പാരമ്പര്യ ചികിത്സ വിദഗ്ദ്ധയായ ലക്ഷ്മിക്കുട്ടിയമ്മയെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ ആ സംസ്ഥനത്തെ തന്നെ ആദിവാസി ക്ഷേമ മന്ത്രി അവരെ അപഹസിച്ചത് വിചിത്രമായെന്നും ബിജെപി സര്‍ക്കാരിനോടുള്ള വിരോധം ആദിവാസി വിഭാഗത്തിലെ പ്രതിയെ അവഹേളിക്കാന്‍ അവസരമാക്കി ഉപയോഗിക്കരുതായിരുന്നുവെന്നും ജുവല്‍ ഒറാം പറഞ്ഞു.


സാംസ്‌കാരിക മന്ത്രി കൂടിയായ ബാലന്‍ നല്‍കിയ ശുപാര്‍ശ പട്ടിക അവഗണിച്ചാണ് അഗസ്ത്യകൂടത്തിലെ പാരമ്പര്യ വൈദ്യ ചികിത്സകയും അദ്ധ്യാപികയുമായ ലക്ഷ്മിക്കുട്ടിയമ്മയെ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീക്ക് തിരഞ്ഞെടുത്തത്.


പത്മശ്രീ പുരസ്‌കാരത്തിനുള്ള ശുപ്രാര്‍ശ എവിടെ നിന്നും വന്നുവെന്നും ബാലന്‍ നിയമസഭയില്‍ ചോദിച്ചിരുന്നു. പൊതു ജനങ്ങളില്‍ നിന്നും പത്മശ്രീ പുരസ്‌കാരം നല്‍കുന്നതിന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദ്ദേശിച്ച പേരാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിര്‍ദ്ദേശം എവിടെ നിന്നും വന്നുവെന്ന് ബാലന്‍ അറിയണമെന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.


കേരള സര്‍ക്കാര്‍ നല്‍കുന്ന ലിസ്റ്റ് മുഖവിലയ്‌ക്കെടുത്താതെ ഏവിടെ നിന്നോ നല്‍കുന്ന ലിസ്റ്റ് പരിഗണിച്ച് പത്മശ്രീ നല്‍കുകയാണെന്നും കഴിഞ്ഞ വര്‍ഷം കളരിപ്പയറ്റായിരുന്നുവെങ്കില്‍ ഈ വര്‍ഷം വിഷവൈദ്യമായി ഇനി അടുത്ത വര്‍ഷം കൈനോട്ടക്കാരനും മാന്ത്രവാദിക്കും പത്മശ്രീ നല്‍കുമെന്ന് മന്ത്രി ബാലന്‍ പരിഹസിച്ചു പറഞ്ഞു. കൈനോട്ടത്തിനും മാജിക്കിനുമൊക്കെ പത്മശ്രീ നല്‍കിയാല്‍ താനും ഇതിനായി അപേക്ഷിക്കുമെന്നും ബാലന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.


പത്മശ്രീ പുരസ്‌കാരം ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പാരമ്പര്യ ചികിത്സ നടത്താന്‍ കേന്ദ്രം നിര്മിച്ചു നല്‍കണമെന്ന് കെ എസ് ശബരിനാഥന്‍ എംഎല്‍എ സബ് മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആദിവാസി പ്രതിഭയെ അവഹേളിക്കുന്ന തരത്തില്‍ ബാലന്‍ പ്രസ്താവന നടത്തിയത്.


തന്റെ പക്കല്‍ വരുന്ന രോഗികള്‍ക്ക് സൗജന്യമായാണ് ലക്ഷ്മിക്കുട്ടിയമ്മ ചികിത്സ നടത്തുന്നത്. ഇവര്‍താമസിക്കുന്നത് പനയോല മേഞ്ഞ വീട്ടിലാണെന്നും ഇവിടെ എത്തുന്നവരെ ചികിത്സിക്കാന്‍ സൗകര്യങ്ങളില്ലെന്നും ശബരിനാഥന്‍ പറഞ്ഞിരുന്നു.


എന്നാല്‍, നിയമസഭയില്‍ പറഞ്ഞത് വിവാദമായതോടെ ഫെയ്‌സ്ബുക്കില്‍ വിശദീകരണമവുമായി ബാലന്‍ എത്തി. കേരളം കൊടുത്ത 41 പേരുകളില്‍ ഒരെണ്ണമ മാത്രമാണ് കേന്ദ്രം പരിഗണിച്ചതെ്‌നന് ബാലന്‍ പറയുന്നു. സമസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റിനോട് മാന്യമായ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍, ലക്ഷ്മിക്കുട്ടിയമ്മയെ അവഹേളിച്ചില്ല. അവര്‍ക്ക് പത്മശ്രീ ലഭിച്ചപ്പോള്‍ താന്‍ അഭിനന്ദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ബാലന്‍ പറയുന്നു.

Tags : Padma shree 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ