General News

ചെലവു ചുരുക്കാന്‍ പറഞ്ഞ ധനമന്ത്രിയുടെ സുഖ ചികിത്സയ്ക്ക 1.3 ലക്ഷം

Sun, Feb 04, 2018

Arabianewspaper 421
ചെലവു ചുരുക്കാന്‍ പറഞ്ഞ ധനമന്ത്രിയുടെ സുഖ ചികിത്സയ്ക്ക 1.3 ലക്ഷം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ അടക്കം ക്ഷേം പദ്ധതികള്‍ക്കൊന്നും പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും പണദൗര്‍ലഭ്യതയ്ക്ക് ജിഎസിടിയേയും മറ്റും കുറ്റം പറയുകയും ചെയ്ത ധനമന്ത്രി ആയുര്‍വേദ സുഖ ചികിത്സയ്ക്ക് ചെലവിട്ടത് 1.20 ലക്ഷമാണെന്ന് വിവരാവകാശ രേഖ,.


കഴിഞ്ഞ ദിവസമാണ് തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ചത്. ഇതിനു മുമ്പ് പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വേ പ്രകാരം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പറഞ്ഞത്. ആറു മാസത്തോളമായി പെന്‍ഷനും മറ്റും മുടങ്ങുകയും ചിലര്‍ ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും മറ്റും ഉണ്ടായിട്ടും ഇതെല്ലാം അറിയാവുന്ന ധനമന്ത്രി സുഖ ചികിത്സയ്ക്കായി 11 ദിവസം കോട്ടയ്ക്കല്‍ ആര്യവൈദദ്യശാലയില്‍ 1.20 ലക്ഷം രൂപ ചിലവിട്ടത് വിവാദമായിട്ടുണ്ട്.


ഉഴിച്ചിലിനും പിഴിച്ചിലിനുമാണ് തോമസ് ഐസക് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ എത്തിയത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ചികിത്സയായിരുന്നിട്ടും അതൊഴിവാക്കി ധനമന്ത്രി കോട്ടയ്ക്കിലില്‍ ചെന്നത് വിമര്‍ശനമുയര്‍ത്തുന്നുണ്ട്.


മുറിവാടക ഇനത്തില്‍ 79,000 രൂപയാണ് ചെലവായത്. പഞ്ച നക്ഷത്ര സൗകര്യമുള്ള എസി കോട്ടേജിലാണ് ഇത്രയും നിരക്ക്,.മരുന്നിന് ചിലവായത് 20,000 രൂപയാണ്. മരുന്നിനൊപ്പം പതിനൊന്നു ദിവസം കൊണ്ട് 15 തോര്‍ത്തുമുണ്ടുകള്‍ വാങ്ങിയതും ബില്ലിനൊപ്പം നല്‍കി പണം എഴുതി വാങ്ങി.


ആരോഗ്യ മന്ത്രി ശൈലജയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണടയ്ക്കും മറ്റും മായി വന്‍ തുക ചെലവഴിച്ചിരുന്നു. നിയമസഭയിലെ 140 എംഎല്‍എമാരുടേയും മെഡിക്കല്‍ ബില്‍ 4.5 കോടി രൂപയാണ്. ഈ തുകയ്ക്ക് എംഎല്‍എ ഹോസ്റ്റലിനു സമീപം ഒരു സ്‌പെഷ്യലിസ്റ്റ് ആശുപത്രി നിര്‍മിക്കാമായിരുന്നുവെന്നും സൗജന്യ ചികിത്സയും നല്‍കാന്‍ കഴിയുമായിരു്‌നുവെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ