General News

ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു, ഇന്ത്യക്ക് രണ്ടാം വിജയം

Sun, Feb 04, 2018

Arabianewspaper 542
ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു, ഇന്ത്യക്ക് രണ്ടാം വിജയം

ആദ്യ ഏകദിന മത്സരത്തിലെ വിജയത്തിനു ശേഷം രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യക്കു ആധിപത്യം. യുസ്വേ്ര്രന്ദ ചൗഹാലിന്‍രെ ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് പുറത്താക്കിയ ഇന്ത്യ വിജയ ലക്ഷ്യം 20 ഓവറുകള്‍ക്കുള്ളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു.


വിജയിക്കാന്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ അമ്പയര്‍മാര്‍ ഉച്ചഭക്ഷണത്തിന് സമയം അനുവദിച്ചു. ഇതോടെ ഇന്ത്യയുടെ വിജയം അരമണിക്കുറിലേറെ വൈകി.


16 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശിഖര്‍ ധാവന്‍ അര്‍ദ്ധ സെഞ്ച്വുറി നേടിയപ്പോള്‍ വിരാട് കോഹ് ലി 44 റണ്‍സ് നേടി.


യുസ്വേന്ദ്ര അഞ്ചു വിക്കറ്റ് നേട്ി. കൂല്‍ീപ് യാദവും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറ ഒരോ വിക്കറ്റും നേടി.


ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നായകന്‍ ഡുപ്ലസിസിന് പകരം മാര്‍ക് രാമിന്‌റെ നേതതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക കളി ആരംഭിച്ചത്.


ജെപി ഡുമിനിയും സൊണ്ടൊമേയും 25 റണ്‍സ് വീതമെടുത്തു. ഹാഷിം ആംല 23 റണ്‍സെടുത്തു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ