General News

പാക് സൈനിക ക്യാമ്പില്‍ ഭീകാരാക്രമണം 11 പേര്‍ കൊല്ലപ്പെട്ടു

Sun, Feb 04, 2018

Arabianewspaper 351
പാക് സൈനിക ക്യാമ്പില്‍ ഭീകാരാക്രമണം 11 പേര്‍ കൊല്ലപ്പെട്ടു

സ്വാത് മേഖലയില്‍ സൈനിക ക്യാമ്പില്‍ അര്‍ദ്ധ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിാഴ്ച അര്‍ദ്ധ രാത്രിയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.


താലിബാന്റെ ശക്തി കേന്ദ്രമായിരുന്ന സ്വാത് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പാക് താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.രാത്രി സൈനികര്‍ വോളിബോള്‍ കളിക്കുന്നതിനിടെ സൈനിക വേഷത്തിലെത്തിയ ചാവര്‍ ബെല്‍റ്റ് ബോംബ് പൊട്ടിക്കുകയായിരുന്നു.


ചാവേറിന്റെ ശരീരം തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായി പോയി. അടുത്തിടെ സൈന്യം പാര് താലിബാന്‍ പോരാളികളെ കൊന്നിരുന്നു,. ഇതിന് പകരമായാണ് സൈനിക ക്യാമ്പില്‍ ആകമരമണം നടത്തിയതെന്ന് കരുതുന്നു,.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മേഖലയിലേക്ക് വന്‍ തോതില്‍ പാക് സൈന്യം ഷെല്‍ ആക്രമണം നടത്തിയിരുന്നു. നാലു പേര്‍ക്ക് പരിക്കേറ്റു.


ഇതിനു പിന്നാലെയാണ് തിരിച്ചടിയെന്നോണം ചാവേര്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ