Troll Today News

കണ്ണടവിവാദം: സ്പീക്കറുടെ കണ്ണടക്കഥയ്ക്ക് അനുബന്ധ കഥയുമായി കളക്ടര്‍ ബ്രോ

Sun, Feb 04, 2018

Arabianewspaper 1977
കണ്ണടവിവാദം:  സ്പീക്കറുടെ കണ്ണടക്കഥയ്ക്ക് അനുബന്ധ കഥയുമായി കളക്ടര്‍ ബ്രോ

ആരോഗ്യ മന്ത്രി കെ കെ ശൈലജയും പിന്നാലെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍പ്പെട്ടതോടെ കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന പ്രശാന്ത് നായര്‍ താന്‍ കണ്ണട വാങ്ങിക്കാന്‍ പോയ കഥയുമായി രംഗത്ത്.


പത്തു വര്‍ഷമായി സര്‍ക്കാര്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഇതുവരെ മരുന്നിനും ആശുപത്രി ചികിത്സയ്ക്കും ചെലവായ തുക ഇതുവരെ സര്‍ക്കാരില്‍ നിന്നും എഴുതി വാങ്ങിയിട്ടില്ലെന്ന് പ്രശാന്ത് പറയുന്നു.


കണ്ണട വാങ്ങിക്കാന്‍ കൊച്ചിയിലെ കണ്ണടക്കടയില്‍ ചെന്നപ്പോള്‍ 75,000 രൂപയുടെ കണ്ണടയാണ് സെയില്‍സ് മൊന്‍ വെച്ചു നീട്ടിയതെന്നും കൂടെക്കൂടെ കണ്ണട വീണു പൊട്ടുകയും യാത്രയ്ക്കിടെ മറന്നു വെയ്ക്കുകയും ചെയ്ത അനുഭവമുള്ളതുകൊണ്ട് സമര്‍ത്ഥമായി അവിടെ നിന്നും മുങ്ങിയെന്നും.


പിന്നീട് സുഹൃത്ത് നിര്‍ദ്ദേശിച്ചത് അനുസരിച്ച് ലെന്‍സ് കാര്‍ട്ട് എന്ന ഇ കോമേഴ്‌സ് വെബ്‌സൈറ്റില്‍ പരതുകയും അവിടെ നിന്ന് ആറായിരം രൂപയ്ക്ക് മികച്ച ഒരു കണ്ണട വാങ്ങുകയും ചെയ്തതായി പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ