General News

കള്ളനോട്ടുമായി ബംഗാളി സഹോദരിമാര്‍ കോതമംഗലത്ത് പിടിയില്‍

Sun, Feb 04, 2018

Arabianewspaper 245
കള്ളനോട്ടുമായി ബംഗാളി സഹോദരിമാര്‍ കോതമംഗലത്ത് പിടിയില്‍

രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും കള്ള നോട്ടുകളുമായി ബംഗാളി സഹോദരിമാര്‍ കോതമംഗലത്ത് പിടിയിലായി. ബംഗാള്‍ സ്വദേശികളായ സുഹാന ഷേയ്ഖ് സഹോദരി സാഹിം കാത്തൂര്‍, ഇവരുടെ കൂടെ ഉണ്ടായിരുന്ന പൊന്‍കുന്നം സ്വദേശി അനൂപ് വര്‍ഗീസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


ഇവര്‍ മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു. ഇരുമ്പു പാലത്ത് ഒരു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയപ്പോള്‍ കടയുടമയ്ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് കാര്‍ നമ്പര്‍ സഹിതം ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചത്.


ഇതിനെ തുടര്‍ന്ന നേര്യമംഗലം ചെക് പോസ്റ്റില്‍ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. കള്ളനോട്ട് പിടികൂടിയതറിഞ്ഞ് കൊച്ചിയില്‍ നിന്നും എന്‍ഐഎ സംഘം ഇവരെ ചോദ്യം ചെയ്തു. ബംഗ്ലാദേശില്‍ നിന്നുള്ള കള്ളനോട്ട് വിതരണസംഘത്തിന്റെ ഏജന്റുകളാണ് ഇവരെന്ന് സംശയിക്കുന്നുണ്ട്.


നോട്ടു നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമര്‍ശനം നടത്തി പോസ്റ്റ് ഇട്ടിരുന്നയാളാണ് പിടിയിലായ അനൂപ് വര്‍ഗീസെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കള്ളനോട്ടു സംഘത്തിന്റെ കേരളത്തിലെ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ഏഴു ലക്ഷം രൂപയാണ് ലഭിച്ചത്.


കൂടുതല്‍ പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ അനൂപ് വര്‍ഗീസിന്റെ പൊന്‍കുന്നത്തെ വീടും പരിസരവും പോലീസ് പരിശോധിച്ചു വരികയാണ്.

Tags : fake note 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ