General News

ഓസ്ട്രലിയയെ തകര്‍ത്ത് നാലാം തവണയും ഇന്ത്യക്ക് കിരീടം

Sat, Feb 03, 2018

Arabianewspaper 759
ഓസ്ട്രലിയയെ തകര്‍ത്ത് നാലാം തവണയും ഇന്ത്യക്ക് കിരീടം

അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ മുത്തമിട്ടു. ഇത് നാലാം തവണയാണ് ഇന്ത്യക്ക് അണ്ടര്‍ 19 ലോക കപ്പ് കിരീടം ലഭിക്കുന്നത്. മന്‍ജ്യോത് കല്‍റയുടെ അപരാജിത സെഞ്ചുറിയാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് തുണയായത്. ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ലോക ചാമ്പ്യന്‍ പട്ടം നേടിയത്.


2002 ല്‍ മുഹമ്മദ് കെയ്ഫും, 2008 ല്‍ വിരാട് കോഹ് ലിയും 2012 ല്‍ ഉന്‍മുക് ചന്ദും ഇന്ത്യന്‍ ടീമിനെ ലോകകപ്പ് കിരീടം നേടാന്‍ നയിച്ചു. ഇക്കുറി ഇതിനുള്ള നിയോഗം നായകന്‍ പൃഥ്വി ഷായ്ക്കായി.


വരും കാലങ്ങളിലും ലോക ക്രിക്കറ്റിന്റെ അമരത്ത് ഇന്ത്യയായിരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് 19 വയസില്‍ താഴേയുള്ള ഇന്ത്യന്‍ കൗമാര താരങ്ങളുടെ പ്രകടനം.


217 റണ്‍സ് വിജയ ലക്ഷ്യമുമായി കളിക്കിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. സ്‌കോര്‍ 71 ല്‍ എത്തിയപ്പോഴാണ് നായകന്‍ പ്ൃഥ്വി ഷായെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ശുഭ്മാന്‍ ഗില്‍ 30 റണ്‍സെടുത്ത് പുറത്തായി.


സ്‌കോര്‍ 23 ല്‍ എത്തിയപ്പോള്‍ മഴ എത്തി കളി തടസപ്പെട്ടു. എന്നാല്‍, താമസിയാതെ പുനരാംരംഭിച്ചു.


നേരത്തെ, ഓസ്‌ട്രേലിയയെ 47.2 ഓവറില്‍ പുറത്താക്കിയത് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കരുത്ത് പുറത്തെടുക്കുന്നതായി. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ജോനാഥന്‍ മെര്‍ലോയുടെ 76 റണ്‍സ് ആശ്വാസമായി. സ്‌കോറ്# 59 ല്‍ എത്തിയപ്പോഴെക്കും ഓസീസിന്റെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ പവലിയനിലേക്ക് മടക്കിയിരുന്നു. മെര്‍ലോയാണ് ഇന്നിംഗ്‌സ് മെല്ലെ പടുത്തുയര്‍ത്തിയത്. പേസ് ബൗളര്‍ ഇഷാന്‍ പോറെലാണ് ഓസീസിന് പ്രഹരമേല്‍പ്പിച്ചത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ