General News

കുട്ടിക്കടത്ത് സംശയത്തിന്റേ പേരില്‍ ആള്‍ക്കൂട്ട ആക്രമം പാടില്ലെന്ന് മുഖ്യമന്ത്രി

Sat, Feb 03, 2018

Arabianewspaper 330
കുട്ടിക്കടത്ത്  സംശയത്തിന്റേ പേരില്‍ ആള്‍ക്കൂട്ട ആക്രമം പാടില്ലെന്ന് മുഖ്യമന്ത്രി

കുട്ടികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാതാകുന്നത് സംബന്ധിച്ച് ആശങ്കള്‍ ഉയരുന്നതിനിടെ സംശയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന.


സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്,. എന്നാല്‍, സംശയത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം വയോധികനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു.


സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കുടുങ്ങരുതെന്നും ഇതിലൂടെ തെറ്റിദ്ധരിക്കപ്പെട്ട് പലരും പരിഭ്രാന്തിയില്‍ സംശയാസ്പദമായി കാണുന്നവരെ ആക്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.


സംശയത്തിന്റെ പേരില്‍ ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും ഇത് ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.


കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ വയോധികനെ ജക്കൂട്ടം ആക്കമിച്ചിരുന്നു.  ആന്ധ്ര സ്വദേശിയായ ഇയാളുടെ ബാഗില്‍ നിന്ന് ക്ലോറോഫാം പഞ്ഞി , മിഠായി എന്നിവ കണ്ടെത്തിയിരുന്നു.  ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. സമൂഹത്തെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാന്‍ മാത്രമെ ഇത് ഉപകരിക്കുകയുള്ളു.വെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 


 

Tags : CM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ