General News

ശിവസേനയ്ക്ക് പിന്നാലെ ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുന്നു,

Sat, Feb 03, 2018

Arabianewspaper 509
ശിവസേനയ്ക്ക്  പിന്നാലെ ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുന്നു,

ശിവസേനയ്ക്കു പിന്നാലെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും പാര്‍ട്ടിയും എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയും ടിഡിപിയും എന്‍ഡിഎയ്ക്ക് പുറത്തുവരുമെന്നാണ് സൂചനകള്‍.


ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിക്കാനും മുന്നണി രൂപികരിക്കാനുമാണ് ശ്രമം നടക്കുന്നത്. ഇവര്‍ പിന്നീട് കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന.


സോണ്ിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമദ് പട്ടേല്‍ ഇതിനായി രംഗത്തിറങ്ങിയതായാണ് റിപ്പോര്‍ട്ടുകല്‍. ചന്ദ്രബാബു നായിഡുവുമായും ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി മമത ചര്‍ച്ച നടത്തിയിരുന്നു.


ഇതിനു പിന്നാലെ ചന്ദ്രബാബു നായിഡു ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ബഡ്ജറ്റില്‍ ആന്ധ്രപദേശിന് കാര്യമായി ഒന്നും നല്‍കിയില്ലെന്ന ആരോപണമാണ് നായിഡു ഉന്നയിക്കുന്നത്.


പുതിയ തലസ്ഥാനമായി അമരാവതി പ്രഖ്യാപിച്ച ശേഷം ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നായിഡു ആവശ്യപ്പെട്ട പാക്കേജ് നല്‍കാതിരുന്നതാണ് ടിഡിപിയെ മുന്നണി വിടുന്നതിലേക്ക് നയിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം നായിഡു വിളിച്ചിട്ടുണ്ട്.


നായിഡുവിന്റെ നീക്കത്തിനോട് എംപിമാര്‍ക്ക് യോജിപ്പിച്ചെല്ലന്നാണ് ഡെല്‍ഹിയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റേ തേനതൃത്വത്തിലുള്ള എംപിമാര്‍ നായിഡുവിന്റെ നീക്കത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ആന്ധ്രയിലെ ബിജെപി പ്രാദേശിക ഘടകം നായിഡുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ബിജെപി വൈ എസ്ആര്‍ പാര്‍ട്ടിയുമായി സഖ്യം ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.


അതേസമയം, മുന്നണിയില്‍ തുടര്‍ന്നു കൊണ്ട് സംസ്ഥാനത്തിനു വേണ്ടി പോരടാനാണ് തങ്ങളുടെ ശ്രമമെന്ന് കേന്ദ്ര സഹ മന്ത്രി വൈ എസ് ചൗധരി പറയുന്നു. സഖ്യത്തില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ തങ്ങള്‍ ഗുഡ്‌ബൈ പറയുമെന്ന് ചന്ദ്ര ബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. 


എന്‍ഡിഎയിലെ മൂന്നാമത്തെ വലിയ ഘടകക്ഷിയാണ് ടിഡിപി. ശിവസേനയ്ക്ക് 18 ഉം തെലുങ്കു ദേശത്തിന് 16 ഉം അംഗങ്ങളാണ് ഉള്ളത്. 333 അംഗങ്ങളാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. ഇതില്‍ 276 ഉം ബിജെപിയുടെ അംഗങ്ങളാണ്. ഈ രണ്ടു പാര്‍ട്ടികളും മുന്നണി വിട്ടാലും 299 അംഗങ്ങളുമായി എന്‍ഡിഎയ്ക്ക് ഭരണം തുടരാം. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളാണ് വേണ്ടത്.


 

Tags : TDP 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ