General News

സ്പീക്കറുടെ കണ്ണടയ്ക്ക് വില അരലക്ഷം, മെഡിക്കല്‍ ബില്‍ നാലരലക്ഷം

Sat, Feb 03, 2018

Arabianewspaper 326
സ്പീക്കറുടെ കണ്ണടയ്ക്ക് വില അരലക്ഷം, മെഡിക്കല്‍ ബില്‍ നാലരലക്ഷം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ആവര്‍ത്തിച്ച് പറയുകയും ചെലവു ചുരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് മന്ത്രിമാരും എംഎല്‍എമാരും മെഡിക്കല്‍ റീം ഇംമ്പേഴ്‌സ്‌മെന്റിന്റേ പേരില്‍ വന്‍ തുക എഴുതി വാങ്ങുന്നത്.


കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാര്‍ ഇത്തരത്തില്‍ ജനപ്രതിനിധികള്‍ക്ക് വന്‍ തോതില്‍ പണം അനുവദിച്ചതിനെതിരെ ജനരോഷം ഉയര്‍ന്നിട്ടുണ്ട്.


വിവാരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനു നല്‍കിയ അപേക്ഷയില്‍ ലഭിച്ച പുതിയ വിവരം അനുസരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വന്‍ തുക മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റിനായി ഏഴുതി എടുത്തുവെന്നാണ് രേഖകള്‍.


കണ്ണടയുടെ ലെന്‍സിനാണ് 45,000 രൂപയായതെന്ന് കണക്കുകളില്‍ പറയുന്നു. എന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്രയും വിലകൂടിയ ലെന്‍സ് വാങ്ങിയതെന്ന് ശ്രീരാമകൃഷ്ണന്റെ ഓഫീസ് അറിയിച്ചു. ഫ്രെയിമിന് 4900 രൂപയും ലെന്‍സിന് 45,000 രൂപയുമാണ് വില. മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റിനായി നാലര ലക്ഷം രൂപ സ്പീക്കര്‍ എഴുതി വാങ്ങിയിട്ടുണ്ട്. പനി വന്നതല്ലാതെ കാര്യമായ അസുഖമൊന്നും സ്പീക്കര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍, കണ്ണടയുടെ ഫ്രയിം വാങ്ങുന്നതിന് പരാമവധി വില 5000 രൂപയാക്കി പൊതു ഭരണ വകുപ്പ് നിജപ്പെടുത്തിയിരുന്നു,. എന്നാല്‍, ഫ്രയിമിനാണ് വലിയ വില വിപണിയില്‍ ഉള്ളത്. ലെന്‍സിന് വില കുറവുമാണ് പൊതുവെ കാണുന്നത്. ഇത് മറികടക്കാന്‍ ചിലപ്പോള്‍ കണ്ണട വ്യാപാരികള്‍ ലെന്‍സിന് വില കൂട്ടി നല്‍കിയതാകാമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ