General News

ബോഫോഴ്‌സ് വീണ്ടും : സുപ്രീം കോടതിയില്‍ സിബിഐയുടെ അപ്പീല്‍

Sat, Feb 03, 2018

Arabianewspaper 460
ബോഫോഴ്‌സ് വീണ്ടും :  സുപ്രീം കോടതിയില്‍ സിബിഐയുടെ അപ്പീല്‍

അടുത്ത പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തി നില്‍ക്കുമ്പോള്‍ ഭരണ കക്ഷിയായ ബിജെപി വീണ്ടും ബോഫോഴ്‌സ് വിവാദം കുത്തിപ്പൊക്കുന്നു. പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് പുതിയ തെളിവുകള്‍ ലഭിച്ചെന്ന് കാണിച്ച് പുനരന്വേഷണത്തിന് സിബിഐ ഒരുങ്ങുന്നത്.


രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ കുംഭകോണമെന്ന് അറിയപ്പെടുന്ന ബോഫോഴ്‌സ് തോക്കിടപാടില്‍ ആയുധ കമ്പനിയുടെ ഇടനിലക്കാര്‍ വഴി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ ഉന്നതര്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.


പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയ അഴിമതിയില്‍ കുറ്റം തെളിയിക്കാനാകാതെ കേസ് സിബിഐ അവസനിപ്പിക്കുകയായിരുന്നു.


മോഡി സര്‍ക്കാരിന്റെ അവസാന ഒരു വര്‍ഷം രാഷ്ട്രീയ എതിരാളികളെ കേസുകള്‍ ഉപയോഗിച്ച് തളര്‍ത്താനാകും ശ്രമമെന്ന സൂചന നല്‍കിയാണ് സിബിഐയുടെ നീക്കം.


ബോഫോഴ്‌സ് കേസില്‍ പ്രതികളെ കുറ്റമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ 12 വര്‍ഷത്തിനുശേഷം സിബിഐ വീണ്ടും പുനരന്വേഷണത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.


പുതിയ സുപ്രധാന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായാണ് സിബിഐ അറിയിച്ചിരിക്കുന്നത്. സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനിയായ ബോഫോഴിസില്‍ നിന്നും 1986 ലാണ് ഹൗവിറ്റ്‌സര്‍ പീരങ്കികള്‍ ഇന്ത്യ വാങ്ങിയത്. 1437 കോടിയുടെ ഇടപാടില്‍ 64 കോടി രൂപ ഭരണമുന്നണിയിലെ ഉന്നതര്‍ കൈക്കലിയായി വാങ്ങിയെന്നായിരുന്നു ആരോപണം.


ലണ്ടനിലെ ഹിന്ദുജ സഹോദരന്‍മാരായിരുന്നു ഇടനിലക്കാര്‍,. ഇറ്റാലിയന്‍ ബിസിനസ്മാന്‍ ഒട്ടാവിയോ ക്വതരോചിയും കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു. മലേഷ്യയില്‍ കഴിഞ്ഞിരുന്ന ക്വതറോചിയെ കുറ്റവിചാരണയ്ക്കായി ഹാജരാക്കുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്ന് വാദിച്ചാണ് അന്ന് സര്‍ക്കാര്‍ ഇതില്‍ നിന്നും ക്വതറോചിയെ ഒഴിവാക്കിയെടുത്തത്. കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്നയാളാണ് ക്വതറോച്ി 2013 ല്‍ ക്വതറോച്ചി മരിച്ചു,. കേസില്‍ പ്രതികളായിരുന്ന രാജീവ് ഗാന്ധി, അന്നത്തെ പ്രതിരോധ സെക്രട്ടറി എസ് കെ ഭട് നാഗര്‍, അര്‍ദ്‌ബോ എന്നിവരും


2005 മെയിലാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ട് ഉത്തരവ് ഇറക്കിയത്.


കേസില്‍ പ്രതിയായിരുന്ന മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ 2004 ല്‍ കുറ്റവിമുക്താനാക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് അജയ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Tags : Bofors 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ