General News

ബിജെപിയെ മുത്തലാക്കിലൂടെ മൊഴിചൊല്ലിയ ആദ്യ സംസ്ഥാനം രാജസ്ഥാന്‍ -സിന്‍ഹ

Sat, Feb 03, 2018

Arabianewspaper 429
ബിജെപിയെ മുത്തലാക്കിലൂടെ മൊഴിചൊല്ലിയ ആദ്യ സംസ്ഥാനം രാജസ്ഥാന്‍ -സിന്‍ഹ

ബിജെപിയെ മുത്തലാഖിലൂടെ മൊഴിചൊല്ലിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്ന് പാര്‍ട്ടിയുടെ വിമത എംപി ശത്രുഘ്‌നന്‍ സിന്‍ഹ. രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിലും ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുമായി പോരടിച്ചു നില്‍ക്കുന്ന എംപി ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയെ പരിഹസിച്ച് രംഗത്തു വന്നത്.


മോഡി-അമിത് ഷാ വിരുദ്ധനെന്ന പേരിലാണ് സിന്‍ഹ അറിയപ്പെടുന്നത്. യശ്വന്ത് സിന്‍ഹയും മോഡി -അമിത് ഷാ കൂട്ടുക്കെട്ടിനെ എതിര്‍ക്കുന്നവരാണ്. ബിജെപിയുടെ ഓരോ പരാജയവും ആഘോഷമാക്കിയാണ് ഇവര്‍ മാറ്റുന്നത്.


രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ഞെട്ടല്‍ ഉണ്ടാക്കിയെന്നും ശത്രുഘ്‌നനന്‍ സിന്‍ഹ പറഞ്ഞു,. വാജ് പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന സിന്‍ഹ അദ്വാനി പക്ഷക്കാരനായാണ് അറിയപ്പെടുന്നത്.


മോഡിയുടെയും ഷായുടേയും നേതൃത്വത്തേയും അംഗീകരിക്കാത്തതിനാലാണ് ഇക്കുറി മന്ത്രിസ്ഥാനം സിന്‍ഹയ്ക്ക് ലഭിക്കാതെ പോയെതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ അടക്കം പറയുന്നു. ഇതിനെ തുടര്‍ന്ന സിന്‍ഹ തുടക്കം മുതലെ നിലവിലെ നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ്.


എന്നാല്‍, നിരന്തരമായി ആക്രമിച്ചിട്ടും അച്ചടക്ക നടപടിക്ക് മുതിരാതെ സിന്‍ഹയെ അവഗണിക്കുന്ന നിലപാടാണ് അമിത് ഷാ കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ,. നിതീഷ് കുമാറിനൊപ്പം ചേര്‍ന്നും സിന്‍ഹ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, നിതീഷ് ബിജെപിയോട് ചേര്‍ന്നതോടെ ഒറ്റപ്പെട്ട നിലയിലാണ്. യശ്വന്ത് സിന്‍ഹ രൂപികരിച്ച രാഷ്ട്ര മഞ്ച് എന്ന പാര്‍ട്ടിയില്‍ സിന്‍ഹ ചേരുമെന്നാണ് സൂചന. ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന അമ്പതോളം എംപിമാരെ രാഷ്ട്രമഞ്ചിലേക്ക് ആകര്‍ഷിക്കുകയാണ് സിന്‍ഹയുടെ ലക്ഷ്യം.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ